Fincat

സാഹചര്യങ്ങളോട് പൊരുതി അനീഷ സ്വന്തം വീട്ടിൽ പത്താംതരം തുല്യതാ പരീക്ഷ എഴുതി

 

തൃശൂർ : ഏറെ സന്തോഷത്തോടെ അനീഷ സ്വന്തം വീട്ടിൽ പത്താംതരം തുല്യത പരീക്ഷ എഴുതി. അനീഷക്കായി വീട്ടിലെ മുറി പരീ ക്ഷാഹാളാക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 9.40നായിരുന്നു പരീക്ഷ. മാതാവ് ഫാത്തിമയുടെ സാന്നിധ്യത്തിൽ ഹാജർ ബുക്കിൽ ഒപ്പുവെച്ചശേഷം പരീക്ഷ പേപ്പർ നൽകി. പിന്നെ മാധ്യമപ്രവർ ത്തകരെയടക്കം മുറിക്ക് പുറത്താക്കിയാണ് പരീക്ഷ ആരംഭിച്ചത്. രാവിലെ മലയാളം പരീക്ഷയായിരുന്നു. ഉച്ചക്കുശേഷം ഹിന്ദിയും. വൈകീട്ട് നാ ലിനാണ് പരീക്ഷ കഴിഞ്ഞത്. ആദ്യ രണ്ടു പരീ ക്ഷകളും കുഴപ്പമില്ലായിരുന്നെന്ന് അനീഷ് പറ ഞ്ഞു. ഈ മാസം 18നാണ് പരീക്ഷ സമാപിക്കുക.

1 st paragraph

മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനി തകരോഗം ബാധിച്ച, തളിക്കുളം ആസാദ് നഗറി ലെ പണിക്കവീട്ടിൽ അഷ്റഫിന്റെ മകൾ അനീഷ യാണ് (32) പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവു പ്രകാരം വീട്ടിലിരുന്ന് പരീക്ഷ എഴുതിയത്. പരീക്ഷയുടെ രഹസ്യസ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്താൻ വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷാഹാളിന് സമാനമായി സജ്ജീകരിക്കുകയായിരുന്നു. മുറിയിൽ വിദ്യാർഥിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അനീഷയുമായി മന്ത്രി വി. ശിവൻകുട്ടി വിഡിയോ കാളിൽ സംസാരിച്ചിരുന്നു.

തളിക്കുളം ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ താമസിക്കുന്ന അനീഷയുടെ അവസ്ഥ 2020ൽ ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ. സജിത വോട്ട് ചോദിക്കാൻ വീട്ടിൽ എത്തി യപ്പോഴാണ് അറിയുന്നത്. 2023ൽ അനീഷക്ക് ഏഴാം ക്ലാസ് തുല്യത പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാക്ഷരത മിഷൻ അനുമതി നൽകിയി രുന്നു. അഷ്റഫിന് അനീഷയടക്കം നാലു മക്കളാണ്. രണ്ടാമത്തെ മകൻ ആഷിക്കിനും എട്ടുവയസ്സുള്ളപ്പോൾ ഇതേ രോഗം വന്നിരുന്നു. അതോടെ പഠനം നിർത്തി. രോഗം മൂർച്ഛിച്ച ആഷിക്ക് ആറ് വർഷം മുമ്പ് മരിച്ചു. അനീഷക്ക് എട്ടു വയസ്സുള്ളപ്പോൾ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് രോഗം വന്നത്. എന്നിട്ടും അഞ്ചാം ക്ലാസ് വരെ പഠനത്തിന് പോയിരുന്നു. ആഷിഫ്, ആരിഫ് എന്നീ രണ്ടു സഹോദ രങ്ങളും അനീഷക്കുണ്ട്.

2nd paragraph