Fincat

ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെ: വിജയം അനുമോൾക്ക്;പി.ആർ ജയിച്ചു, ജനം തോറ്റുവെന്ന് സോഷ്യൽ മീഡിയ

​കൊച്ചി: ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ ഗ്രാൻഡ് ഫിനാലെ വിന്നറായി അനീഷും ഫസ്റ്റ് റണ്ണറപ്പറായി അനീഷിനേയും മോഹൻലാൽ പ്രഖ്യാപിച്ചു. എന്നാൽ പ്രഖ്യാപനം കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധവും വിമർശനങ്ങളുമാണ് ഉയർന്നിരിക്കുന്നത്. അനുമോൾ വിജയിയായി കിരീടം ചൂടിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ‘പി.ആർ. ജയിച്ചു, ജനം തോറ്റു’ എന്ന മുദ്രാവാക്യമുയർന്നത്.
​അനുമോളുടെ വിജയത്തെ ചോദ്യം ചെയ്യുന്ന സോഷ്യൽ മീഡിയ , ഇത് പി.ആർ. (Public Relations) ഏജൻസികളുടെ സഹായത്തോടെയും കൃത്രിമ വോട്ടുകളിലൂടെയും നേടിയെടുത്ത വിജയമാണെന്നാണ് ആരോപിക്കുന്നത്. അർഹതയുള്ള മത്സരാർത്ഥികളെ അട്ടിമറിച്ചാണ് ഈ ഫലം എന്നും അവർ പറയുന്നു.
​        ഫൈനൽ വേദിയിൽ എത്തിയ അനീഷിനായിരുന്നു അനുമോളേക്കാൾ വിജയിയാകാൻ യോഗ്യതയെന്ന് വലിയൊരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.  സാധാരണക്കാരനായി ബിഗ് ബോസിലെത്തിയ അനീഷ്, തന്റെ സത്യസന്ധതയും നിലപാടും കൊണ്ട് ജനഹൃദയം കീഴടക്കിയിരുന്നു.
​ഹൗസിനുള്ളിൽ ഒറ്റപ്പെട്ടപ്പോഴും പുറത്ത് പ്രേക്ഷക പിന്തുണ അനീഷിനായിരുന്നു. ടെലിവിഷൻ സീരിയലുകളിലൂടെ ജനപ്രീതി നേടിയ ഷാനവാസിനും വീട്ടമ്മമാർ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം പ്രേക്ഷകരുടെ പിന്തുണയുണ്ടായിരുന്നു.
​”യാഥാർത്ഥ പിന്തുണയും ജനങ്ങളുടെ സ്നേഹവും പണത്തിനും പി.ആറിനും മുന്നിൽ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നാണ്. ബിഗ് ബോസ് ഷോയോടുള്ള വിശ്വാസ്യത തന്നെ ഇല്ലാതായിരിക്കുന്നു.” – ഒരു സോഷ്യൽ മീഡിയ പ്രതികരണം.
​ബിഗ് ബോസ് ഷോയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.
​അനുമോൾക്ക് അനുകൂലമായി പി.ആർ. പ്രവർത്തനങ്ങൾ നടന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഫിനാലെക്ക് മുൻപ് തന്നെ ഹൗസിനുള്ളിലും പുറത്തും സജീവമായിരുന്നു. അനുമോൾ വോട്ട് കൂട്ടാനായി മറ്റു മത്സരാർത്ഥികൾക്കെതിരെ കുപ്രചാരണങ്ങൾ നടത്തിയെന്നും വിമർശകർ ആരോപിക്കുന്നു.
​ഈ സീസൺ അവസാനിക്കുമ്പോൾ, വിജയിയെ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ പ്രേക്ഷക രോഷം, ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വളർന്നിരിക്കുകയാണ്. ജനങ്ങളുടെ സ്നേഹത്തേക്കാൾ പി.ആർ. തന്ത്രങ്ങൾക്കാണ് ഇവിടെ വിജയം എന്ന വിമർശനം ഷോയുടെ നടത്തിപ്പുകാർക്ക് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു.

1 st paragraph