Fincat

ലീഗിനെതിരെ മത്സരിക്കാൻ സി.പി.എ മ്മുമായി കൈകോർത്ത് കോൺഗ്രസ്;  പൊന്മുണ്ടത്ത് ഇത്തവണയും ലീഗും കോൺഗ്രസും നേർക്കുനേർ

വൈലത്തൂർ: തെരഞ്ഞെടുപ്പടുക്കു മ്പോൾ ചൂടേറിയ രാഷ്ട്രീയ ചർച്ചക ളും വിവാദങ്ങളും നടക്കുന്ന പൊ മുണ്ടം ഗ്രാമപഞ്ചായത്തിൽ ലീ ഗ്-കോൺഗ്രസ് പോര് വീണ്ടും മു റുകുന്നു. തെരഞ്ഞെടുപ്പിൽ ലീഗിനെതിരെ മത്സരിക്കാൻ സി.പി.എ മ്മുമായി കൈകോർത്ത് ജനകീയ മുന്നണിയുമായാണ് കോൺഗ്രസ്

1 st paragraph

ഇത്തവണ കളത്തിലിറ ങ്ങിയിരിക്കു ന്നത്. പഞ്ചായത്തിൽ വാർഡ് വിഭജനം വന്നതോടെ രണ്ടു വാർഡുകൾ കൂടി 18 വാർഡുകളാ ണ് നിലവിൽ. 11 സീറ്റിൽ കോൺ ഗ്രസും അഞ്ചിൽ സി.പി.എമ്മും മുന്നണിയായി മത്സരിക്കാനാണ് ധാരണ. ബാക്കി രണ്ട് സീറ്റുകൾ ‘ടീം പൊന്മുണ്ടം’ കൂട്ടായ്മക്ക് ന ൽകാനും ആലോചനയുണ്ട്. സി. പി.എം സഖ്യത്തിൽ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയും ബ്ലോ ക്ക് പ്രസിഡന്റുമടക്കം നേതാക്കൾ സ്ഥാനാർഥികളാകുമെന്നാണ് സൂചന. ഏരിയ കമ്മിറ്റിയംഗങ്ങ ളും ലോക്കൽ സെക്രട്ടറിയുമടമു ള്ള നേതാക്കളെ മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം.

മുന്നണി പൊളിച്ചത് മുസ്ലിം ലീഗാണെന്നും ജനാധിപത്യ മതേതര പ്ലാറ്റ്ഫോം ഉണ്ടാക്കി മത്സരി ക്കുകയാണെന്നുമാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. അതേസമയം വിഷയത്തിൽ കോ ൺഗ്രസ് ജില്ല-സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് ലീഗ് ആവശ്യപ്പെട്ടു. കോൺഗ്രസ്-ലീഗ് പോരിന് പേരുകേട്ട പഞ്ചായത്താണ് പൊന്മുണ്ടം. 1969ൽ ഐക്യജനാ ധിപത്യ മുന്നണി സംവിധാനം നിലവിൽ വന്നെങ്കിലും നാളിതുവരെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പി ൽ പോലും യു.ഡി.എഫ് മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. യു.ഡി.എഫ് ജില്ല നേതൃത്വം ഇരുപാർട്ടികളുടെയും പ്രദേശിക നേതാക്കളെ പങ്കെടുപ്പിച്ച് സമവാ യ ചർച്ച നടത്താറുണ്ടെങ്കിലും ഫ ലം കാണാറില്ല.

2nd paragraph

യു.ഡി.എഫ് സംവിധാനത്തി ൽ ഇത്തവണ മത്സരിക്കണമെങ്കി ൽ ഒമ്പത് സീറ്റുകളും രണ്ടര വർ ഷം പ്രസിഡന്റ് സ്ഥാനവുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ അഞ്ച് സീറ്റ് നൽകാമെന്ന് ലീഗ് അറിയിച്ചതോടെ ചർച്ച അല സുകയാ യിരുന്നു. ശക്തിക്കനുസ രിച്ച് കോൺഗ്രസ് സീറ്റ് ചോദിക്ക ണമെന്നാണ് ലീഗിന്റെ മറുവാദം.

കഴിഞ്ഞ 15 വർഷമായി തുടർച്ച യായി മുസ്ലിം ലീഗാണ് പഞ്ചാ യത്ത് ഭരണം വഹിക്കുന്നത്, കോ ൺഗ്രസ് പ്രതിപക്ഷത്താണ്.

16 വാർഡുകളിൽ 12 അംഗങ്ങ ൾ ലീഗിനും നാല് അംഗങ്ങൾ കോ ൺഗ്രസിനുമാണുള്ളത്. കഴിഞ്ഞ തവണ മുസ്ലിം ലീഗ്-വെൽഫെയ ർ പാർട്ടി കൂട്ടുകെട്ടാണ് കോൺഗ്ര സിനെതിരെ മത്സരിച്ചത്. സി.പി. എമ്മും ഒറ്റക്കാണ് മത്സരിച്ചത്. ര ണ്ട് വാർഡുകളാണ് പഞ്ചായത്തി ൽ ഇത്തവണ കൂടിയത്. അതേസമയം ഒരുമിച്ച് പോകാൻ ഉന്നതതല ചർച്ചകൾ പലതും നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിയാത്തത് ലീഗ്, കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാണ്.