Fincat

ദുബായ് ഗാര്‍ഡന്‍ ഗ്ലോ വീണ്ടും തുറക്കുന്നു; ഉദ്ഘാടനം ഉടന്‍

ഔദ്യോഗിക ഉദ്ഘാടന തീയതിയും പ്രവേശന ഫീസും പിന്നീട് അറിയിക്കും. ദിവസവും രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രവേശനം – പാര്‍ക്ക് അധികൃതര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

1 st paragraph

പുതുക്കിയ ഡൈനോസര്‍ പാര്‍ക്കും ഫാന്റസി പാര്‍ക്കും ആകര്‍ഷണങ്ങളുടെ ഭാഗമാണ്. ഒരു ടിക്കറ്റില്‍ ഈ രണ്ട് പാര്‍ക്കുകളും സന്ദര്‍ശിക്കാം. ഡൈനോസര്‍ പാര്‍ക്കില്‍ അനിമാട്രോണിക് ഡൈനോസര്‍ മാതൃകകളാണ് ഉണ്ടാകുക. യഥാര്‍ത്ഥ ഡൈനോസറുകളുടെ വലിപ്പത്തില്‍ ശബ്ദ എഫക്റ്റുകളും ചലനങ്ങളും പുനസൃഷ്ടിക്കുന്നവയാണ് ഇവ. ഡൈനോസറുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന ഇന്ററാക്റ്റീവ് ഡിസ്‌പ്ലേകളും പാര്‍ക്കിലുണ്ടാകും.

ഫാന്റസി പാര്‍ക്കില്‍ വമ്പന്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷനുകളാണ് വരുന്നത്. എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ആകര്‍ഷണമായിരിക്കും ഇതെന്നും അധികൃതര്‍ പറഞ്ഞു.

2nd paragraph

2015 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ദുബായ് ഗാര്‍ഡന്‍ ഗ്ലോ കുടുംബങ്ങളുടെ പ്രിയപ്പെട്ട ആകര്‍ഷണമായിരുന്നു. പത്ത് സീസണുകള്‍ക്ക് ശേഷം പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു.