യുഡിഎഫിന് വീണ്ടും അന്‍വര്‍ പ്രിയമാകുന്നു! ഒപ്പം ജാനുവും; ഇരുവരുടെയും യുഡിഎഫ് പ്രവേശനത്തിന് ജില്ലാ നേതാക്കളുടെ അഭിപ്രായം തേടി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ആലോചനകള്‍ ശക്തമാക്കി യു ഡി എഫ് നേതൃത്വം. ഇടത് മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ പി വി അന്‍വറും എന്‍ ഡി എയില്‍ നിന്നകന്ന സി കെ ജാനുവിനെയും യു ഡി എഫിലേക്ക് എത്തിക്കാനുള്ള ആലോചനകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. യു ഡി എഫ് പ്രവേശന കാര്യത്തില്‍ പലവട്ടം ചര്‍ച്ചകള്‍ വഴിതെറ്റിപ്പോയ പി വി അന്‍വറിന്റെ കാര്യത്തില്‍ എന്താകും തീരുമാനം എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതാണ്. അന്‍വറിനോടുള്ള എതിര്‍പ്പ് യു ഡി എഫ് നേതൃത്വത്തിന് മാറി എന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ മുന്‍ നിലമ്പൂര്‍ എം എല്‍ എയുടെ മുന്നണി പ്രവേശനത്തിന് സാധ്യതയേറുകയാണ്.

ജില്ലാ നേതാക്കളുടെ അഭിപ്രായം മുഖ്യം
പി വി അന്‍വറിന്റെയും സി കെ ജാനുവിന്റെയും കാര്യത്തില്‍ യു ഡി എഫ് ജില്ലാ നേതാക്കളുടെ അഭിപ്രായമാകും പ്രധാനം. അന്‍വറിന്റെ കാര്യത്തില്‍ മലപ്പുറത്തെ നേതാക്കളുടെ അഭിപ്രായം തേടാന്‍ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. സി കെ ജാനുവിന്റ മുന്നണി പ്രവേശനത്തില്‍ വയനാട്ടിലെ നേതാക്കളുടെ അഭിപ്രായവും യു ഡി എഫ് നേതൃത്വം തേടും. ഇതിന് ശേഷമാകും ഇരുവരുടെയും കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.


കത്ത് നല്‍കി സി കെ ജാനു
യു ഡി എഫ് മുന്നണി സഹകരണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സി കെ ജാനു കത്ത് നല്‍കിയിരുന്നു. ആലുവയിലെത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ട് താല്‍പ്പര്യമറിയിക്കുകയും യു ഡി എഫ് പ്രവേശനത്തിനായി കത്ത് നല്‍കുകയുമായിരുന്നു ജാനു. കഴിഞ്ഞ 9 ന് ചേര്‍ന്ന യു ഡി എഫ് യോ?ഗം കത്ത് ചര്‍ച്ച ചെയ്ത ശേഷമാണ് ജില്ലാ നേതാക്കളുടെ അഭിപ്രായം തേടിയിരിക്കുന്നത്. രമേശ് ചെന്നിത്തലയും കെ മുരളീധരനും യു ഡി എഫ് യോ?ഗത്തില്‍ വിയോജിപ്പ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുന്‍പ് ഇത്തരത്തിലൊരു സഹകരണം ഉണ്ടായപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും സി കെ ജാനു തോറ്റു. ആ പഞ്ചായത്ത് ഭരണം അടക്കം യു ഡി എഫിന് നഷ്ടമായി തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടിയതെന്നാണ് വിവരം. ഇവരെ കൂടാതെ മുസ്ലിം ലീ?ഗിനും സി കെ ജാനുവിന്റെ കാര്യത്തില്‍ ചെറിയ എതിര്‍പ്പ് ഉണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ സി കെ ജാനുവുമായി സഹകരണം ആകാമെന്നാണ് നിലവിലെ യു ഡി എഫ് ധാരണ. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യു ഡി എഫ് ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനം കൈക്കൊള്ളാനാണ് സാധ്യത.
