അഞ്ച് പേര്‍ക്ക് പുതുജന്മം നല്‍കി റോസമ്മ യാത്രയായി; അവയവങ്ങള്‍ ദാനം ചെയ്തു

കോട്ടയം പാലായില്‍ അപകടത്തില്‍ മരിച്ച റോസമ്മയിലൂടെ അഞ്ച് പേര്‍ക്ക് പുതുജന്മം. രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അപകടത്തില്‍ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനാപകടം ഉണ്ടാക്കിയ ആണിത്തോട്ടം ജോര്‍ജുകുട്ടി ഒളിവിലാണ്. അപകടത്തില്‍ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്ന് ബന്ധുക്കളാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുത്തത്.

ഈ മാസം അഞ്ചിന് ആണ് അപകടമുണ്ടായത്. പാലായില്‍ ഓട്ടോറിക്ഷയില്‍ ടൊയോട്ട ഹൈറേര്‍ കാര്‍ ഇടിക്കുകയായിരുന്നു. . ഓട്ടോറിക്ഷയിലിടിച്ച് വാഹനം നിര്‍ത്താതെ പോയിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരിയായിരുന്ന റോസമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുകേസില്‍ ഡെമ്മി പ്രതിയെ ഹാജരാക്കി തടിതപ്പാനും ജോര്‍ജുകുട്ടി ശ്രമിച്ചിരുന്നു. വാഹന ഉടമയോട് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഡെമ്മി പ്രതിയെ സ്റ്റേഷനില്‍ ഹാജരാക്കിയത്.
ആദ്യം സംശയം ഒന്നും തോന്നിയില്ലെങ്കിലും. വിശദമായ ചോദ്യം ചെയ്യലില്‍ ഡെമ്മിപ്രതി സത്യം പറയുകയായിരുന്നു. സംഭവ സമയത്ത് ഡെമ്മി പ്രതി സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് കണ്ടെത്തി. ഇരുവര്‍ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സത്യാവസ്ഥ പോലീസ് അറിഞ്ഞതോടെ യഥാര്‍ത്ഥ വാഹന ഉടമ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

