Fincat

തദ്ദേശ തിരഞ്ഞെടുപ്പ്: ‘മുന്നണിയില്‍ പ്രശ്‌നങ്ങളില്ല; കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പില്‍’; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പിലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുന്നണിയില്‍ പ്രശ്‌നങ്ങളില്ല. അസംതൃപ്തരായ ആളുകള്‍ മുന്നണിക്കകത്ത് ഉണ്ടാകില്ല. സ്വര്‍ണ്ണപ്പാളി വിവാദം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. വിലക്കയറ്റം അടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

1 st paragraph

മുന്നണിയില്‍ ഭിന്നത ഉണ്ടെന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. തര്‍ക്കം ഉണ്ടായിട്ടില്ല, അവര്‍ അവരുടേതായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഘടകകക്ഷികളായ എല്ലാവരുമായി ആലോചിക്കും. അവരുടെ അഭിപ്രായങ്ങള്‍ തേടുമെന്ന് അദേഹം പറഞ്ഞു. മുന്നണിയില്‍ അസംതൃപ്തരായ ആളുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയെന്നതാണ് പ്രാഥമിക കടമ. അത് നിറവേറ്റുമെന്ന് അദേഹം വ്യക്തമാക്കി.

സ്വര്‍ണ്ണപ്പാളി വിവാദം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് ആരെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പെന്‍ഷന്‍ കിട്ടണമെങ്കില്‍ ഒരു തെരഞ്ഞെടുപ്പ് വേണമെന്ന സ്ഥിതിയായെന്ന് അദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആരെയാണ് കബളിപ്പിക്കുന്നത്. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത് ദുഷ്ടലാക്കാണ്. തങ്ങളാണ് ക്ഷേമ പെന്‍ഷന്‍ തുടങ്ങിവെച്ചത്. ക്ഷേമ പെന്‍ഷന്‍ കൂട്ടിയതില്‍ യുഡിഎഫിനും പങ്കുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിലക്കയറ്റം അടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

 

 

2nd paragraph