ഇരുചക്ര വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ല; ഉപഭോക്താവിന് വന്‍ തുക നഷ്ട പരിഹാരം നല്‍കാന്‍ വിധി

ഇരുചക്ര വാഹനത്തിന് വാഗ്ദാനം ചെയ്ത മൈലേജ് ഇല്ലാത്തതിനാല്‍ ഉപഭോക്താവിന് വന്‍ തുക നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കോടതി വിധി. വാഹന ഉടമക്ക് വാഹനം വാങ്ങിയതിനെക്കാള്‍ ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ കോടതി വിധി. മലപ്പുറം ചന്തക്കുന്ന് സ്വദേശി അബ്ദുല്‍ ഹക്കീമിന് അനുകൂലമായാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.

12 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അബ്ദുല്‍ ഹക്കീമിന് അനുകൂലമായി ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. 1,43,714 രൂപയാണ് കമ്പനി ഉപഭോക്താവിന് നല്‍കാന്‍ കോടതി വിധിച്ചത്. 2013 ഇല്‍ ആണ് 79,400 രൂപക്ക് അബ്ദുല്‍ ഹക്കീം ഇരുചക്ര വാഹനം വാങ്ങിയത്. കമ്പനി 70 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്‌തെങ്കിലും ലഭിച്ചത് 50 ഇല്‍ താഴെയാണ് ലഭിച്ചത്.
വാഹനത്തിന് കേടുപാടുകള്‍ തുടര്‍ച്ചയായി വരികയും ചെയ്തിരുന്നു. ബൈക്കില്‍ നിന്ന് പ്രത്യേക ശബ്ദവും കേട്ടിരുന്നു. കമ്പനി തകരാര്‍ പരിഹരിക്കാതെ വന്നതോടെയാണ് അബ്ദുല്‍ ഹക്കീം കോടതിയെ സമീപിച്ചത്. പണം കൈപ്പറ്റി വാഹനം കമ്പനിക്ക് തിരികെ നല്‍കി.

