Fincat

ഡുപ്ലെസിയെയും ബ്രൂക്കിനെയും റിലീസ് ചെയ്യും, നടരാജന്റെ കാര്യത്തില്‍ ചര്‍ച്ച തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്


ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്ത സീസണിന് മുമ്ബായുള്ള താരലേലത്തില്‍ നിർണായക താരങ്ങളെ റിലീസ് ചെയ്യാൻ ഡല്‍ഹി ക്യാപിറ്റല്‍സ്.കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ വൈസ് ക്യാപ്റ്റനായിരുന്ന ദക്ഷിണാഫ്രിക്കൻ മുൻ താരം ഫാഫ് ഡു പ്ലെസി, കഴിഞ്ഞ സീസണില്‍ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്, ഓസീസ് യുവ ഓപണർ ജെയ്ക് ഫ്രെയ്സർ മക്ഗർഗ് തുടങ്ങിയവരെ റിലീസ് ചെയ്യാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പദ്ധതിയിടുന്നത്. ഇന്ത്യൻ പേസർ ടി നടരാജന്റെ കാര്യത്തില്‍ ടീം മാനേജ്മെന്റ് ചർച്ചകള്‍ തുടരുകയാണ്.

കഴിഞ്ഞ സീസണില്‍ ആദ്യ നാല് മത്സരങ്ങളും ജയിച്ച്‌ തുടങ്ങിയിട്ടും പ്ലേ ഓഫ് യോഗ്യത കടക്കാൻ കഴിയാതിരുന്ന ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഓപണിങ്ങ് നിര തുടർച്ചയായി പരാജയപ്പെട്ടത് ഡല്‍ഹിക്ക് തിരിച്ചടിയായി. ജെയ്ക് ഫ്രെയ്സർ മക്ഗർഗിന് ആറ് മത്സരങ്ങളില്‍ നിന്ന് 55 റണ്‍സ് മാത്രമാണ് നേടാനായത്. ഒമ്ബത് മത്സരങ്ങളില്‍ നിന്ന് 202 റണ്‍സാണ് ഡു പ്ലെസിയുടെ സമ്ബാദ്യം.

1 st paragraph

ഐപിഎല്‍ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയെങ്കിലും സീസണിന് മുമ്ബായി ഹാരി ബ്രൂക്ക് പിന്മാറിയിരുന്നു. തുടർന്ന് അടുത്ത രണ്ട് സീസണുകളില്‍ ബ്രൂക്കിന് ഐപിഎല്‍ കളിക്കാൻ സാധിക്കില്ല. ഇതോടെ താരത്തെ ഡല്‍ഹി റിലീസ് ചെയ്യുമെന്ന് ഉറപ്പാണ്. പേസർ ടി നടരാജന്റെ കാര്യമാണ് ഡല്‍ഹി മാനേജ്മെന്റിന്റെ ചർച്ചയിലുള്ളത്. 2023ലെ താരലേലത്തില്‍ 10.75 കോടി രൂപയ്ക്കാണ് നടരാജനെ ഡല്‍ഹി സ്വന്തമാക്കിയത്. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് ഡല്‍ഹി അവസരം നല്‍കിയത്. ഇതോടെ നടരാജനെ ഡല്‍ഹി റിലീസ് ചെയ്തേക്കുമെന്നാണ് സൂചന.