Fincat

ഷാര്‍ദുലിന് പിന്നാലെ മറ്റൊരു ട്രേഡ്; ഗുജറാത്ത് ടൈറ്റൻസിന്റെ വിൻഡീസ് ഓള്‍റൗണ്ടറെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്


ഐപിഎല്‍ അടുത്ത സീസണിന് മുമ്ബായുള്ള താരകൈമാറ്റത്തില്‍ ഞെട്ടിച്ച്‌ മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ടൈറ്റൻസിന്റെ വെസ്റ്റ് ഇൻഡീസ് ഓള്‍റൗണ്ടർ ഷെർഫെയ്ൻ റൂഥർഫോർഡിനെ മുംബൈ ഇന്ത്യൻസ് തട്ടകത്തിലെത്തിച്ചു.2.6 കോടി രൂപയ്ക്കാണ് റൂഥർഫോർഡിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഇന്ന് തന്നെ ലക്നൗ സൂപ്പർ ജയന്റ്സില്‍ നിന്നും ഇന്ത്യയുടെ ബൗളിങ് ഓള്‍ റൗണ്ടറായി ഷാർദുല്‍ താക്കൂറിനെയും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു.

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റൻസ് നിരയിലെ നിർണായക സാന്നിധ്യമായിരുന്നു റൂഥർഫോർഡ്. 11 ഇന്നിങ്സുകളില്‍ നിന്നായി താരം 291 റണ്‍സാണ് അടിച്ചൂകൂട്ടിയത്. വെസ്റ്റ് ഇൻഡീസിനായി 44 ട്വന്റി 20യും 19 ഏകദിനങ്ങളും ഈ 27കാരൻ കളിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെയും മുംബൈ ഇന്ത്യൻസിന്റെയും ഔദ്യോഗിക സമൂഹമാധ്യമങ്ങളില്‍ റൂഥർഫോർഡിന്റെ ട്രേഡ് സ്ഥിരീകരിച്ചു.

1 st paragraph

മറ്റൊരു താരമായ ഷാർദുല്‍ താക്കൂറിനെ രണ്ട് കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ താക്കൂറിന്റെ ഏഴാമത്തെ ടീമാണ് മുംബൈ ഇന്ത്യൻസ്. 2015ല്‍ പഞ്ചാബ് കിങ്സിനായാണ് താക്കൂർ കരിയർ തുടങ്ങിയത്. പിന്നീട് റൈസിങ് പൂനെ സൂപ്പർ ജയന്റ്സ്, ചെന്നൈ സൂപ്പർ കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലക്നൗ സൂപ്പർ ജയന്റ്സ് ടീമുകള്‍ക്കായി കളിച്ചു. ചെന്നൈയ്ക്കൊപ്പമായിരുന്നു കൂടുതല്‍ കാലം കളിച്ചത്.