ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു

വിഖ്യാത ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു. 98 വയസായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായി കണക്കാക്കുന്ന നടിയാണ് കാമി കൗശല്‍.1946 ല്‍ നീച്ച നഗര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. ഈ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്.
ദോ ബായ്, ശഹീദ്, സിദ്ധി, ശബ്‌നം, ബഡേ സര്‍ക്കാര്‍, ജെയ്‌ലര്‍, ആര്‍സൂ, നദിയാ കെ പാര്‍ തുടങ്ങിയ സിനിമകളില്‍ നായികയായി കാമിനി കൗശല്‍ കയ്യടി നേടിയിട്ടുണ്ട്. പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു. സമീപകാലത്തിറങ്ങിയ കബീര്‍ സിങ്, ലാല്‍ സിങ് ഛദ്ദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ തുടക്കകാലത്തെ താരങ്ങളില്‍ ഒരാളെയാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.

