Main Banner

വൈഭവ് അടിച്ചെടുത്തത് 144 റണ്‍സ്; റൈസിങ് ഏഷ്യ കപ്പില്‍ ഇന്ത്യ UAE യെ തോല്‍പ്പിച്ചത് 148 റണ്‍സിന്


14 കാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ഇന്നിങ്‌സ് കണ്ട റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യ എ ടീമിന് 148 റണ്‍സിന്റെ കൂറ്റൻ ജയം.ഇന്ത്യ എ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടിയപ്പോള്‍ യു എ ഇ 20 ഓവറില്‍ നേടിയത് 149 റണ്‍സായിരുന്നു.
42 പന്തില്‍ 15 സിക്‌സറും 11 ഫോറുകളും അടക്കം 144 റണ്‍സാണ് വൈഭവ് നേടിയത്. 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് സൂര്യവൻഷി 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. 32 പന്തില്‍ 83 റണ്‍സ് നേടി ക്യാപ്റ്റൻ ജിതേഷ് ശർമയും മിന്നും പ്രകടനം നടത്തി. ആറ് സിക്‌സറും എട്ട് ഫോറുകളും ഈ ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു. 23 പന്തില്‍ നമാന്‍ ധിർ 34 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങില്‍ യു എ ഇ ക്ക് വേണ്ടി ഷൊഹൈബ് ഖാൻ 41 പന്തില്‍ ആറ് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 63 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ഗുർജപ്നീത് സിങ് മൂന്നും ഹർഷ് ദുബെ രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

1 st paragraph