Fincat

ചായ കുടിക്കുമ്ബോള്‍ ഈ ഏഴ് തെറ്റുകള്‍ വരുത്താറുണ്ടോ? വയറ് കേടാക്കല്ലേ!


ഒരു ചായയും ഒപ്പം കുറച്ച്‌ ബിസ്‌ക്കറ്റുമായാണോ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ഭൂരിഭാഗം ഇന്ത്യക്കാരുടെ ശീലങ്ങളിലൊന്നായിരിക്കും ഇത്.ചായ കുടിക്കുന്നതില്‍ വരുത്തുന്ന ചില തെറ്റുകള്‍ നമ്മുടെ ശരീരത്തെ ബാധിക്കാം. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ വയറിനെയും കരളിനെയും ഈ ശീലങ്ങള്‍ ആരോഗ്യപ്രശ്‌നത്തിലേക്ക് നയിക്കും. ഇക്കാര്യത്തില്‍ ചില മുന്നറിയിപ്പുകള്‍ നല്‍കുകയാണ് കാലിഫോർണിയയില്‍ നിന്നുള്ള ഗാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. സൗരഭ് സേത്തി. ചായ കുടിക്കുന്ന ശീലങ്ങളുമായി ബന്ധപ്പെട്ട ഏഴോളം തെറ്റുകളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ചായയുടെ ഗുണമേന്മകള്‍ ഏറെയാണ്. പക്ഷേ അത് ശരിയായ രീതിയില്‍ ശരീരത്തില്‍ എത്തിയാല്‍ മാത്രമേ ഗുണം ചെയ്യുകയുള്ളു. ഡോ സേത്തി, ആദ്യം തന്നെ പറയുന്നത് വെറുംവയറ്റില്‍ ചായ കുടിക്കുന്നത് നല്ലതല്ലെന്നാണ്. ഇത് സ്റ്റൊമക്ക് ലൈനിങ്ങില്‍ അസ്വസ്ഥതയുണ്ടാക്കും. ഇതിന് പിന്നാലെ ആസിഡ് റിഫ്‌ളക്‌സ്, ഓക്കാനം, വയറിലെ മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടാകും.
ഷുഗറി ഐസ്ഡ് ടീയിലും പാല്‍ചായയിലും മുപ്പത് മുതല്‍ നാല്‍പത് ഗ്രാം ഷുഗറാകും ഉണ്ടാവുക. ഇത് ഫാറ്റിലിവറിനും പ്രമേഹത്തിനും കാരണമാകുമെന്നും ഡോക്ടർ പറയുന്നു. ഇനി ഡീടോക്‌സ് അല്ലെങ്കില്‍ സ്ലിമിങ് ടീ ഗണത്തില്‍പ്പെട്ട ചായയാണ് നിങ്ങള്‍ക്ക് പ്രിയമെങ്കില്‍ അതില്‍ ലാക്‌സേറ്റീവ് അധികമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ഡീഹൈഡ്രേഷൻ, ഇലക്‌ട്രോലൈറ്റ് ഇമ്ബാലൻസ്, വയറിനുള്ളിലെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിക്കും.
ഗ്രീൻ ടീ കുടിക്കുന്നതിലും വേണം ശ്രദ്ധ. ഇവ ശരീരത്തിന് നല്ലതാണെങ്കിലും ഫ്രഷായത് മാത്രം തിരഞ്ഞെടുക്കുക. സപ്ലിമെന്റ്‌സാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇത് കരളില്‍ വിഷാംശം എത്താൻ കാരണമാകും. ഇത് കരള്‍വീക്കത്തിലേക്ക് നയിക്കുമെന്നും ഡോ. സേത്തി പറയുന്നു. നല്ല ചൂട് ചായ കുടിച്ചേ തീരുവെന്നാണ് വാശിയെങ്കില്‍ അത് അന്നനാളത്തിലെ കാൻസറിലാവും കലാശിക്കുക എന്നതും ഓർക്കണം.

1 st paragraph

ഇനി രാത്രികാലങ്ങളില്‍ ചായ കുടിക്കുന്നതാണ് നിങ്ങളുടെ രീതിയെങ്കില്‍ ഇത് ഉറക്കത്തെ ബാധിക്കുകയും അതിന് കരളിന് വലിയ വിലകൊടുക്കേണ്ടി വരികയും ചെയ്യുമെന്ന് ഡോ സേത്തി പറയുന്നു. ഫാൻസി ബബിള്‍ ടീയും ഇപ്പോള്‍ സുലഭമാണ്. ഇതില്‍ ഷുഗറും സ്റ്റാർച്ചും നിറയെ ഉണ്ടെന്ന് പ്രത്യേകം പറയണ്ടല്ലോ? ഇത് മൂലം ശരീരത്തിന് ലഭിക്കുന്ന അമിത കലോറി ഇൻസുലിൻ റെസിസ്റ്റൻസിനും ഫാറ്റിലിവറിനും കാരണമാകും.