ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവര്‍ന്ന മൂന്ന് പേര്‍ പിടിയില്‍

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ഇതില്‍ ഒരാളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അര്‍ജുന്‍ എന്നയാളെ പെരുമ്പാവൂരില്‍ നിന്നും, ഇടുക്കി പൈസണ്‍വാലി സ്വദേശി ബോബി ഫിലിപ്പിനെ (37) ആലുവയില്‍ നിന്നും, ആലുവ മാര്‍ക്കറ്റ് റോഡ് സ്വദേശി ഗ്ലിവിന്‍ ജെയിംസിനെ (38) നെടുമ്പാശേരിയില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
അര്‍ജുനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ബോബി ഫിലിപ്പ്, ഗ്ലിവിന്‍ ജെയിംസ് എന്നിവര്‍ അന്തിക്കാട് പോലീസ് സ്റ്റേഷന്‍ കസ്റ്റഡിയില്‍ തുടരുകയാണ്. തെളിവെടുപ്പുകള്‍ക്കും മറ്റ് നടപടികള്‍ക്കും ശേഷം ഈ രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കും. 2023 മാര്‍ച്ച് മാസത്തില്‍ വടുവഞ്ചാല്‍ സ്വദേശിയുടെ മകന് റെയില്‍വേയില്‍ ക്ലര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നേരത്തെ അറസ്റ്റിലായവരാണ് ഗീതാറാണിയും വിജീഷും. രതീഷ് കുമാര്‍ കൂടി പിടിയിലായതോടെ ഈ കേസില്‍ ഇനി ഒരാള്‍ മാത്രമാണ് പിടിയിലാകാനുള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11.45-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടാനപ്പിള്ളി ടിപ്പു സുല്‍ത്താന്‍ റോഡില്‍ താമസിക്കുന്ന അക്ഷയ് പ്രതാപ് പവാറിന്റെ പണമാണ് പ്രതികള്‍ കവര്‍ന്നത്. അക്ഷയ് ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ മുറ്റിച്ചൂര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം വെച്ച്, പുറകില്‍ നിന്നും വന്ന ഒരു കാര്‍ മുന്നില്‍ കയറി കുറുകെ നിര്‍ത്തി. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ പ്രതികള്‍ അക്ഷയ് പ്രതാപിന്റെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ച്, ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ സൂക്ഷിച്ച ഷോള്‍ഡര്‍ ബാഗ് പണമുള്‍പ്പെടെ കവര്‍ച്ച ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്തിക്കാട് പോലീസ് കേസെടുത്തിരുന്നു.
കുറ്റകൃത്യത്തിനായി പ്രതികള്‍ ഉപയോഗിച്ച കാറിന്റെ സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ വാഹനത്തില്‍ പതിച്ചിരുന്നത് വ്യാജ നമ്പര്‍ പ്ലേറ്റ് ആണെന്ന് കണ്ടെത്തി. കാര്‍ വന്ന വഴിയേ പിന്നിലേക്ക് നടത്തിയ അന്വേഷണമാണ് ഒടുവില്‍ പ്രതികളിലേക്ക് എത്തിയത്. അറസ്റ്റിലായ പ്രതികളില്‍ ഒരാളായ ബോബി ഫിലിപ്പ്, വണ്ടിപ്പെരിയാര്‍, ഗാന്ധിനഗര്‍, കൈനടി, മുണ്ടക്കയം, തൊടുപുഴ, കരിമണ്ണൂര്‍, ചെങ്ങന്നൂര്‍, പെരുവന്താനം പോലീസ് സ്റ്റേഷന്‍ പരിധികളിലായി പതിമൂന്ന് തട്ടിപ്പ് കേസുകളിലും ഒരു മോഷണക്കേസിലും പ്രതിയാണ്.
