Kavitha

കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


വൈക്കം: കോട്ടയത്ത് കണ്ടെയ്നർ ലോറിയിടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്ബ് ഉഴുത്തേല്‍ പ്രമോദിന്റെ ഭാര്യ ആശയാണ് മരിച്ചത്.വൈക്കം- തലയോലപ്പറമ്ബ് റോഡില്‍ ചാലപ്പറമ്ബിന് സമീപം 2.30 ഓടെയായിരുന്നു അപകടം. ആശയ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രമോദിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരേ ദിശയിലായിരുന്നു കണ്ടെയ്നറും ബൈക്കും വന്നിരുന്നത്. ഇതിനിടെ ബൈക്കില്‍ കണ്ടെയ്നർ ഇടിക്കുകയായിരുന്നു. ബൈക്കിൻ്റെ നിയന്ത്രണം നഷ്ടമായി ആശ‍ കണ്ടെയ്നറിനടിയിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. കണ്ടെയ്നർ ദേഹത്തുകൂടി കയറി ഇറങ്ങിയ ആശ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

1 st paragraph