Fincat

ഹൃദയം നടുങ്ങി ഹൈദരാബാദ്; മദീനയില്‍ മരിവരില്‍ സ്ത്രീകളും കുട്ടികളും, നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

മദീന ബസ് അപകടത്തില്‍ മരിച്ചവരില്‍ ഹൈദരാബാദില്‍ നിന്നുപോയ 16 പേര്‍ ഉള്‍പ്പെടുന്നുവെന്ന് സ്ഥിരീകരണം. ഇതില്‍ നാലുപേര്‍ സ്ത്രീകളാണെന്നും സ്ഥിരീകരിച്ചു. ഹൈദരാബാദ് അല്‍മദീന ട്രാവല്‍സ് വഴിയാണ് ഇവര്‍ ഉംറയ്ക്ക് പോയത്. ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ റിയാദിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രം?ഗത്തെത്തി. അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ക്ക് ബന്ധപ്പെടാന്‍ സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി?.

1 st paragraph

അതിനിടെ, ജീവനക്കാരെയും വളന്റിയര്‍മാരേയുംവിന്യസിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ആശുപത്രികളില്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചു വരികയാണ്. സൗദി ഹജ്ജ്- ഉംറ മന്ത്രാലയവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. തെല്ലങ്കാന സര്‍ക്കാരുമായും ഉംറ ഓപ്പറേറ്റര്‍മായും ബന്ധപ്പെട്ടതായും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

സൗദിയില്‍ ഇന്ത്യന്‍ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 40 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. മക്കയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ ബസ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.30 ന് (സൗദി സമയം ഇന്നലെ രാത്രി 11) ഒരു പെട്രോള്‍ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിച്ചാണ് അപകടം ഉണ്ടായത്. ബസില്‍ ഉണ്ടായിരുന്നത് 43 പേരായിരുന്നു. എല്ലാവരും ഹൈദരാബാദ് സ്വദേശികളാണെന്നും അതില്‍ 40 പേരും മരിച്ചെന്നുമാണ് വിവരം. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

2nd paragraph

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്‌റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം. അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കും സഹായത്തിനുമായി ബാധിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് തെലങ്കാന സെക്രട്ടേറിയറ്റ് കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ ബന്ധപ്പെടാം.

നമ്പറുകള്‍: 79979 59754, 99129 19545

ദില്ലിയിലെ തെലങ്കാന ഭവനിലും കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായി ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇനിപ്പറയുന്ന ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാം:

വന്ദന (റെസിഡന്റ് കമ്മീഷണറുടെ പി.എസ്): ഫോണ്‍ നമ്പര്‍: നമ്പര്‍ 98719 99044

സി.എച്ച്. ചക്രവര്‍ത്തി (പബ്ലിക് റിലേഷന്‍സ് ഓഫീസര്‍): ഫോണ്‍ നമ്പര്‍: 99583 22143

രക്ഷിത നെയില്‍ (ലെയ്‌സണ്‍ ഓഫീസര്‍): ഫോണ്‍ നമ്പര്‍: 96437 23157