ചുവന്ന വട്ടപ്പൊട്ടും ചിരിയും, ’47-ാം വയസ്സിലും എന്നാ ?ഗ്ലാമറാ’; മഞ്ജു വാര്യരുടെ ‘ആരോ’ ലുക്ക് വൈറല്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മഞ്ജു വാര്യര്‍. കാലങ്ങളായുള്ള തന്റെ സിനിമാ കരിയറില്‍ ഒട്ടനവധി മികച്ച കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച മഞ്ജു ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു ഇടവേള എടുത്തിരുന്നു. കാത്തിരിപ്പുകള്‍ക്കെല്ലാം ഒടുവില്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ?ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴിലും തന്റേതായ സ്ഥാനം സ്വന്തമാക്കി കഴിഞ്ഞു. അജിത്ത്, വിജയ് സേതുപതി, ധനുഷ്, രജനികാന്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച മഞ്ജു വാര്യരുടെ ഒരു പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച ആരോ എന്ന ഷോര്‍ട് ഫിലിമിലെ ലുക്കാണിത്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തു. ലൈറ്റ് കളര്‍ സാരിയും മിനിമലായുള്ള ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും ഇട്ട് നിറചിരിയോടെ വരുന്ന മഞ്ജുവിനെ ആരോയില്‍ കാണാനാകും. ’47-ാം വയസ്സിലും എന്നാ ?ഗ്ലാമറാ’ എന്ന് കുറിച്ചു കൊണ്ടാണ് പലരും കഥാപാത്രത്തിന്റെ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത്.
‘മഞ്ജുവിനെ ഇത്ര സുന്ദരി ആയി മറ്റു സിനിമകളില്‍ പോലും കണ്ടിട്ടില്ല, എന്ത് ഭംഗിയാണ് മഞ്ജുവിന്റെ അഭിനയം, ചുവന്ന വട്ടപ്പൊട്ടും ചിരിയും എന്റമ്മോ, മഞ്ജു ചേച്ചി.. എന്തൊരു രസം ആണ് കാണാന്‍, കണ്ണെഴുതി പൊട്ടുംതൊട്ടില്‍ ഉള്ള ഭദ്രയെ അല്ലേ ഞാന്‍ ഇപ്പോ കണ്ടത്’, എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍. മഞ്ജു വാര്യരും ശ്യാമ പ്രസാദും പ്രധാന വേഷത്തില്‍ എത്തിയ ആരോ സംവിധാനം ചെയ്തത് രഞ്ജിത്ത് ആണ്. ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കും.

