Fincat

തിരൂർ നഗരസഭയിൽ എസ്ഡിപിഐ 3 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

 

തിരൂർ: പയ്യനങ്ങാടി എസ്ഡിപിഐ മുൻസിപ്പൽ ഓഫീസിൽ വച്ച് ചേർന്ന മുൻസിപ്പൽ കൗൺസിൽ യോഗത്തിലാണ് തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ സി ഷമീർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

1 st paragraph

നാലാം വാർഡിൽ പി. മുഹമ്മദ് ഷാഫി, ഏഴാം വാർഡിൽ തള്ളശ്ശേരി അബ്ദുൽ അസീസ് എന്ന ശിഹാബ്, 19 ആം വാർഡിൽ അബ്ദുറഹിമാൻ എന്ന അബ്ദു എന്നിവരാണ് പാർട്ടി ചിഹ്നമായ കണ്ണട ചിഹ്നത്തിൽ മത്സരിക്കുക എന്ന് കെ.സി. ഷമീർ പറഞ്ഞു. മറ്റു വാർഡുകളിൽ പാർട്ടിയുമായി സഹകരിക്കുകയും വികസനോത്മകമായ അഴിമതി രഹിത പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് വോട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ എസ്ഡിപിഐ തിരൂർ മുൻസിപ്പൽ പ്രസിഡണ്ട് നജീബ് തിരൂർ അധ്യക്ഷത വഹിച്ചു. ആദംകുട്ടി സ്വാഗതം ആശംസിച്ചു, മുഹമ്മദ് ഷാഫി, അബ്ദുറഹിമാൻ, ശിഹാബ്, ഫൈസൽ ബാബു, അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു, ഹംസ തിരൂർ നന്ദി പറഞ്ഞു.

 

2nd paragraph