എന്താണ് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം ? ലക്ഷണങ്ങള്‍ അറിയാം

ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം എന്ന രോഗാവസ്ഥ നമ്മള്‍ കേട്ടിട്ടുണ്ട്. എന്താണ് ബ്രോക്കന്‍ ഹാര്‍ട്ട് സിന്‍ഡ്രം ? ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വൈകാരികവും ശാരീരികവുമായ സമ്മര്‍ദ്ദം മൂലമാണ് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം ഉണ്ടാകുന്നത്.

ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളാണ് ഇതിനുള്ളത്. എന്നിരുന്നാലും, അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകളുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് ഹൃദയപേശികളെ ദുര്‍ബലപ്പെടുത്തുമ്പോഴും ഇത് സംഭവിക്കാമെന്ന് മണിപ്പാല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. അഭിഷേക് സിംഗ് പറയുന്നു.
ധമനികളില്‍ തടസ്സം മൂലമുണ്ടാകുന്ന സാധാരണ ഹൃദയാഘാതത്തില്‍ നിന്ന് വ്യത്യസ്തമായി, ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം ഹൃദയത്തിന്റെ ഇടത് വെന്‍ട്രിക്കിളിനെ വീര്‍ക്കുകയോ വലുതാക്കുകയോ ചെയ്യുന്നു. ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നതെന്ന് നാഷണല്‍ ഹാര്‍ട്ട്, ലംഗ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു. പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ചവരിലാണ്. ഇത് സൂചിപ്പിക്കുന്നത് ഹോര്‍മോണ്‍ അളവിലുള്ള മാറ്റങ്ങള്‍ അതിന്റെ വികാസത്തില്‍ ഒരു പങ്കു വഹിച്ചേക്കാം എന്നാണ്.

പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുകയോ വൈകാരിക ആഘാതം അനുഭവിക്കുകയോ പോലുള്ള വളരെ വേദനാജനകമായ സംഭവങ്ങള്‍ക്ക് ശേഷമാണ് സാധാരണയായി ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് വിദഗ്ദ്ധന്‍ പറയുന്നു.
1990-കളില്‍ ജപ്പാനിലാണ് ആദ്യമായി ബ്രോക്കന്‍ ഹാര്‍ട്ട് സിന്‍ഡ്രമിനെക്കുറിച്ച് പ്രതിപാദിച്ചത്. ഹൃദയത്തിന്റെ പ്രധാന പമ്പിങ് ചേംബറായ ഇടതു വെന്‍ട്രിക്കിള്‍ ദുര്‍ബലപ്പെടുകയാണ് ഇവിടെ സംഭവിക്കുന്നത്. ടാകോസുബോ കാര്‍ഡിയോമയോപ്പതി എന്നാണ് ജപ്പാന്‍കാര്‍ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. പെട്ടെന്നുള്ള നെഞ്ചുവേദന, ശ്വാസതടസ്സം, ബോധക്ഷയം എന്നിവ ബ്രോക്കന്‍ ഹാര്‍ട്ട് സിന്‍ഡ്രമിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. അവ ഹൃദയാഘാതം പോലെ തോന്നാം. അതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. അപ്രതീക്ഷിതമായ നെഞ്ചുവേദന, ക്രമരഹിതമായ ഹൃദയമിടിപ്പ് അല്ലെങ്കില്‍ ശ്വാസതടസ്സം എന്നിവ ഉണ്ടായാല്‍ അത് ഗൗരവമായി തന്നെ എടുക്കുക.
പതിവ് പരിശോധനകള്‍ നടത്തുന്നത് ആരോ?ഗ്യത്തിന് നല്ലതാണ്. ഇസിജികള്‍, രക്തപരിശോധനകള്‍, എക്കോകാര്‍ഡിയോഗ്രാമുകള്‍ എന്നിവയുള്‍പ്പെടെയുള്ള പതിവ് ആരോഗ്യ പരിശോധനകള്‍ ഹൃദയാരോഗ്യം വിലയിരുത്തുന്നതിന് നിര്‍ണായകമാണ്.
