നടി ഊര്‍മിളാ ഉണ്ണി ബിജെപിയില്‍ ചേര്‍ന്നു: മോദി ഫാനെന്നും മനസുകൊണ്ട് നേരത്തെ ബിജെപിയായിരുന്നുവെന്നും പ്രതികരണം

കൊച്ചി: നടി ഊര്‍മിളാ ഉണ്ണി ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രവേശനം. എ എന്‍ രാധാകൃഷ്ണന്‍ ഊര്‍മിളയെ ഷാളണിയിച്ച് സ്വീകരിച്ചു.

താനൊരു മോദി ഫാന്‍ ആണെന്നും മനസുകൊണ്ട് നേരത്തെ തന്നെ ബിജെപിയായിരുന്നെന്നും ഊര്‍മിളാ ഉണ്ണി പറഞ്ഞു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഊര്‍മിളാ ഉണ്ണിയുടെ ബിജെപി പ്രവേശനം. ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാറും ചടങ്ങിനെത്തിയിരുന്നു.
