Fincat

ലീഗ് നേതാവ് ബക്കർ പറവണ്ണ സിപിഎമ്മിൽ ചേർന്നു

തിരൂർ : മുസ്ലീം ലീഗ് പ്രദേശിക നേതാവ് ബക്കർ പറവണ്ണ സി പി എമ്മിൽ ചേർന്നു. മുസ്ലിം ലീഗ് വെട്ടം പഞ്ചായത്ത് പ്രവർത്തകസമിതി അംഗം, ആലിൻചുവട് തേവർകടപ്പുറം ശാഖ സെക്രട്ടറി, സ്വതന്ത്ര മൽസ്യതൊഴിലാളി യൂണിയൻ STU ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച ബക്കർ പറവണ്ണ ചൊവ്വാഴ്ചയാണ് ലീഗ് വിട്ട് സി പി എമ്മിൽ ചേർന്നത്.

1 st paragraph

മുസ്ലിം ലീഗിന്റെ തീരദേശത്തെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന പറവണ്ണ ആലിൻചുവട് ശാഖ കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായ ബക്കർ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നിരിക്കുന്നത് ലീഗിന് തിരിച്ചടിയാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി വെട്ടം പഞ്ചായത്ത് കൺവെൻഷനിൽ വെച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ഇ ജയൻ , ഏരിയ സെക്രട്ടറി ടി.ഷാജി ഉൾപടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ ബക്കർ പറവണ്ണയെ മാലയിട്ട് സ്വീകരിച്ചു.

2nd paragraph