Fincat

ചെങ്കോട്ട സ്‌ഫോടനം; ഭീകരര്‍ പദ്ധതിയിട്ടത് ഡ്രോണ്‍ ആക്രമണത്തിന്

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഡ്രോണ്‍ ആക്രമണം എന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിര്‍മ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ് വിവരം. ചാവേറായ ഉമര്‍ ഷൂസില്‍ ബോംബ് പൊട്ടിക്കാനുള്ള ട്രിഗര്‍ ഘടിപ്പിച്ചിരുന്നോ എന്നും സംശയിക്കുന്നു. സംഭവത്തില്‍ അറസ്റ്റിലായ ഷഹീന്‍ രണ്ടു കൊല്ലം സൗദി അറേബ്യ, തുര്‍ക്കി, മാല്‍ദ്വീപ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.

1 st paragraph

സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസില്‍ കൂടുതല്‍ അറസ്റ്റിലേക്ക് കടന്നിരിക്കുകയാണ് എന്‍ഐഎ. ഇന്നലെ അറസ്റ്റിലായ കശ്മീര്‍ സ്വദേശി ജസീര്‍ ബീലാല്‍ വാണി ഡ്രോണില്‍ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നല്‍കിയെന്ന് ഏജന്‍സി വ്യക്തമാക്കുന്നു. അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദിന് ഭീകര സംഘടനയായ ലഷ്‌കര്‍ എ തയ്ബയുമായി ബന്ധമെന്നാണ് കണ്ടെത്തല്‍. നേരത്തെ അറസ്റ്റിലായ അമീര്‍ റാഷിദ് അലിയെ കോടതി പത്ത് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇയാളെ കാശ്മീരില്‍ എത്തിച്ച് തെളിവ് ശേഖരണം നടത്തും.