യുഡിഎഫിനെ പ്രകോപിപ്പിക്കാതെ പി വി അന്‍വറിന്റെ കരുതല്‍; ‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുത്’, സര്‍ക്കുലര്‍ പുറത്ത്

മലപ്പുറം: യുഡിഎഫിനെ പ്രകോപിപ്പിക്കാതെ പി വി അന്‍വറിന്റെ കരുതല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വ്യവസ്ഥകള്‍ വെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കുലര്‍ പുറത്തിറക്കി. യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുതെന്ന് നിര്‍ദേശിച്ച് കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കീഴ്ഘടകങ്ങള്‍ക്ക് പാര്‍ട്ടി കണ്‍വീനറാണ് സര്‍ക്കുലര്‍ അയച്ചത്.

യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കണമെന്നും പ്രാദേശികമായി യുഡിഎഫുമായി സഖ്യം ഉണ്ടാക്കി മാത്രം മത്സരമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. പി വി അന്‍വറിന്റെ നിയമസഭ സീറ്റ് ഉറപ്പിക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തല്‍. അതേസമയം, മലപ്പുറം വഴിക്കടവ് ഉള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ എങ്ങനെ പിന്‍വലിക്കുമെന്ന ആശങ്കയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍.
