Fincat

ന്യൂയോര്‍ക്ക് മേയര്‍ മംദാനിക്കെതിരെ ട്രംപിന്റെ മകന്‍

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ എറിക് ട്രംപ്. മംദാനി ‘ഇന്ത്യന്‍ ജനതയെ വെറുക്കുന്നു’ എന്നാണ് എറിക്കിന്റെ ആരോപണം. ഒരിക്കല്‍ ന്യൂയോര്‍ക്ക് ലോകത്തിലെ ഏറ്റവും മഹത്തായ നഗരമായിരുന്നുവെന്നും എന്നാല്‍ ഇന്ന് എല്ലാം നശിച്ച സ്ഥിതിയാണെന്നും എറിക് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എറിക്കിന്റെ പരാമര്‍ശം.

1 st paragraph

‘പലചരക്ക് കടകള്‍ ദേശസാല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്ന, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന, ജൂത ജനതയെ വെറുക്കുന്ന, ഇന്ത്യന്‍ ജനതയെ വെറുക്കുന്ന ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ്’ ആണ് മംദാനിയെന്നാണ് എറിക്കിന്റെ ആരോപണം. നിയുക്ത മേയര്‍ സുരക്ഷിതമായ തെരുവുകള്‍, വൃത്തിയുള്ള തെരുവുകള്‍, ന്യായമായ നികുതികള്‍ പോലുള്ള ലളിതമായ അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എറിക് ആവശ്യപ്പെട്ടു.

അമേരിക്കയിലെ പ്രധാന നഗരങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്നത് തീവ്ര ഇടതുപക്ഷ അജണ്ടയിലൂടെയാണെന്ന് എറിക് പറഞ്ഞു. ഇതാണ് നഗരങ്ങളുടെ മോശം അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു- ‘ഒരു കാലത്ത് ഈ നഗരം ലോകത്തിലെ ഏറ്റവും മഹത്തായ നഗരം ആയിരുന്നു. എന്നാല്‍ രാഷ്ട്രീയം കാരണം ഇപ്പോള്‍ ആ പദവി നഷ്ടപ്പെട്ടു.’ സോഷ്യലിസ്റ്റ് നയങ്ങള്‍ കാരണം വന്‍കിട കമ്പനികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2nd paragraph

നേരത്തെ ഒരു പരിപാടിയില്‍ മംദാനിയെ ഭ്രാന്തന്‍ എന്നാണ് എറിക് വിശേഷിപ്പിച്ചത്. മംദാനി ഭരിക്കുന്ന നഗരം നശിക്കും. ഇത്തരം ആശയങ്ങള്‍ പ്രചരിക്കാന്‍ കണസര്‍വേറ്റീവുകള്‍ അനുവദിക്കരുത്. മഹത്തായ അമേരിക്കന്‍ നഗരത്തെ നശിപ്പിക്കാന്‍ പോകുന്നു. ഇത് രാജ്യത്തുടനീളം പടരാന്‍ അനുവദിക്കില്ല. ന്യൂയോര്‍ക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു കമ്മ്യൂണിസ്റ്റാണെന്നും എറിക് നേരത്തെ പറഞ്ഞിരുന്നു. 34 കാരനായ മംദാനി ന്യൂയോര്‍ക്കിലെ ആദ്യത്തെ മുസ്ലീം മേയറും ആദ്യത്തെ ദക്ഷിണേഷ്യന്‍ മേയറുമാണ്.