കൊച്ചിയിൽ നൂറ് കിലോ ചന്ദനം പിടിച്ചെടുത്ത് വനം വകുപ്പ്, 5പേർ അറസ്റ്റിൽ

എറണാകുളം ജില്ലാ കേന്ദ്രീകരിച്ച് നൂറ് കിലോ ചന്ദന വില്പന പിടികൂടി വനം വകുപ്പ്. ഇടുക്കി ഇരട്ടയാർ സ്വദേശികളിൽ നിന്നാണ് മേയ്ക്കപ്പാല ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ ചന്ദനം പിടിച്ചെടുത്തത്. രണ്ടു കാറുകളായി കടത്താൻ ശ്രമിച്ച ചന്ദനമാണ് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ഇടുക്കി സ്വദേശികളായ ശരൺ ശശി, നിഖിൽ സുരേഷ്, ഷാജി വിഎസ്, അനീഷ് മാത്യു, ചാർളി ജോസഫ് എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇതിൽ ഷാജി, അനീഷ് എന്നിവർ വിസ തട്ടിപ്പ്, ലഹരി കേസുകളിൽ നേരത്തെ പ്രതികളാണ്. പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. പൂപ്പാറ, രാജക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ചന്ദനത്തടി കൊണ്ട് ശില്പങ്ങൾ നിർമ്മിക്കുന്ന സംഘങ്ങളുമായി ചേർന്നാണ് ചന്ദനക്കൊള്ള നടത്തുന്നതെന്നാണ് വിവരം.

