പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി പരിശോധന; ഒരു സ്ഥലത്തിന്റെ രേഖവെച്ച് രണ്ട് വായ്പ്പയെടുത്തെന്നന്ന് പരാതി

പിവി അന്‍വറിന്റെ നിലമ്പൂരിലെ വീട്ടില്‍ ഇഡി പരിശോധന. ഇന്ന് രാവിലെയാണ് കെഎഫ് സി ലോണുമായി ബന്ധപ്പെട്ടുള്ള പരിശോധന തുടങ്ങിയത്. പിവി അന്‍വര്‍ ഒരു സ്ഥലത്തിന്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. 2015 ലാണ് പിവി അന്‍വറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്. ഈ കേസ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. പിവി അന്‍വറിന്റെ സില്‍സില പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയും എത്തിയിരിക്കുന്നത്. അന്‍വറിന്റെ മാത്രമല്ല, സഹായി സിയാദിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

