ഹോണ്ട സിറ്റിയുടെ ഏറ്റവും വലിയ നവീകരണവുമായി ആറാം തലമുറയുടെ പുതിയ മോഡല്‍ ഒരുങ്ങുന്നു

സെഡാന്‍ വിഭാഗത്തില്‍ ഓരോ മാസം കഴിയുന്തോറും വില്‍പ്പനയില്‍ സ്ഥിരമായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും, ഒരുകാലത്ത് ഇന്ത്യയില്‍ ആരാധകരുണ്ടായിരുന്ന ഹോണ്ട സിറ്റി ഉള്‍പ്പെടെ ചില മോഡലുകള്‍ ഇപ്പോഴും വില്‍പ്പനയില്‍ സജീവമാണ്. 2028 ല്‍ ആറാം തലമുറ സിറ്റിയെ അവതരിപ്പിക്കാന്‍ ഹോണ്ട കാര്‍സ് ഇന്ത്യ പദ്ധതിയിടുന്നു എന്നാണ് പുതിയ റിപ്പോട്ടുകള്‍. വില്‍പ്പന കൂട്ടാനാണ് കമ്പനിയുടെ ഈ നീക്കം.

സെഡാന്റെ പുതിയ മോഡല്‍ ഹോണ്ട ഓട്ടോമോട്ടീവ് ടെക്‌നോളജി വര്‍ക്ക്‌ഷോപ്പില്‍ അടുത്തിടെ അവതരിപ്പിച്ച PF2 മോഡുലാര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അടുത്ത തലമുറ മിഡ്സൈസ് ഹൈബ്രിഡ് പ്ലാറ്റ്ഫോം എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട PF2 വളരെ കരുത്തുറ്റതും 90 കിലോഗ്രാം ഭാരം കുറഞ്ഞതും പൂര്‍ണ്ണമായും മോഡുലാര്‍ ആണെന്നും കമ്പനി അവകാശപ്പെടുന്നു. നിരവധി നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഈ ആര്‍ക്കിടെക്ചര്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത മോഡലുകളില്‍ ഉടനീളം 60 ശതമാത്തില്‍ അധികം ഘടകങ്ങള്‍ ഉപയോഗിക്കാന്‍ കമ്പനിയെ അനുവദിക്കുന്നു. ഇത് വികസനവും ഉല്‍പ്പന്ന കാര്യക്ഷമതയും മെച്ചപ്പെടുത്തുക മാത്രമല്ല, നിര്‍മ്മാണ ചെലവ് കുറയ്ക്കാനും സഹായിക്കും.
അടുത്തിടെ സമാപിച്ച ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ച ഹോണ്ട 0 സീരീസ് സെഡാന്‍ ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ഹോണ്ട സിറ്റി 2028 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടുത്ത തലമുറ സിറ്റിയില്‍ പുതിയ ഡിസൈന്‍ ഭാഷ ലഭിക്കുമെന്നും സമൂലമായ ഡിസൈന്‍ മാറ്റങ്ങള്‍ സ്വീകരിക്കും എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമൊന്നും ഉണ്ടാകില്ല. നിലവിലുള്ള 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. പെട്രോള്‍ പതിപ്പ് 6-സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാകും. അതേസമയം പെട്രോള്‍-ഹൈബ്രിഡ് പതിപ്പ് ഇസിവിടി ട്രാന്‍സ്മിഷനില്‍ തുടരും.
1998-ല്‍ ആദ്യമായി പുറത്തിറക്കിയ ഹോണ്ട സിറ്റി മിഡ്സൈസ് സെഡാന്‍ ഒരു അയോണിക് സ്വഭാവമുള്ളതും ഇന്ത്യയില്‍ ബ്രാന്‍ഡിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ മോഡലുകളില്‍ ഒന്നുമാണ്. 2003-ല്‍ ഈ മോഡലിന് ആദ്യ തലമുറ അപ്ഗ്രേഡ് ലഭിച്ചു, സിവിടി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ കാറായി ഇത് മാറി. മൂന്നാമത്തെയും നാലാമത്തെയും തലമുറ പതിപ്പുകള്‍ യഥാക്രമം 2008-ലും 2014-ലും കാര്യമായ മാറ്റങ്ങളോടെ എത്തി.
നിലവില്‍ അഞ്ചാം തലമുറയിലെ സിറ്റിയാണ് കമ്പനി പുറത്തിറക്കുന്നത്, 1.5 ലിറ്റര്‍ പെട്രോള്‍, ഹൈബ്രിഡ് (e-HEV) പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. വര്‍ഷങ്ങളായി, സെഡാന്‍ ഒന്നിലധികം മിഡ്ലൈഫ് അപ്ഡേറ്റുകളും പ്രത്യേക പതിപ്പുകളും കണ്ടു. ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കപ്പെട്ടു, 2023 ല്‍ മോഡലിന് ഹോണ്ട സെന്‍സിംഗ് (ADAS) സ്യൂട്ടും ഒരു പ്രധാന ഫെയ്സ്ലിഫ്റ്റും ലഭിച്ചു.

