Fincat

തിരൂരിനു വേണ്ടി ജീവിച്ചു തീർത്ത അഞ്ചു വർഷങ്ങൾ; എല്ലാവരുടെയും പിന്തുണ, ഉത്തരവാദിത്തം നല്ലനിലയിൽ ചെയ്യാൻ സാധിച്ചു – എ.പി നസീമ

കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നതിന് മുമ്പായി എല്ലാവരോടും നന്ദിയും യാത്രയും പറഞ്ഞ് തിരൂർ നഗരസഭ ചെയർപേഴ്സൺ എപി നസീമ. അപ്രതീക്ഷിതമായി 2020 ൽ അധ്യക്ഷ പദവിയിൽ എത്തിയ നസീമ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ സാധിച്ചവെന്ന ചാരിതാർത്ഥ്യത്തോടെയാണ് കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നത്.

 

തൻ്റെ ഫേസ് ബുക്കിൽ എ.പി നസീമ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണ്ണ രൂപം: 

പ്രിയരേ, ദീർഘമായ അഞ്ചുവർഷങ്ങൾ … നഗര സഭ ചെയർപേഴ്സൺ എന്ന നിലയിൽ തിരൂരിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും സ്നേഹവും പരിഗണനയും ഏറ്റുവാങ്ങി നമ്മുടെ തിരൂരിനു വേണ്ടി ജീവിച്ചു തീർത്ത അഞ്ചു വർഷങ്ങൾ …

2nd paragraph

കഴിഞ്ഞ ദിനങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല .സാധാരണ നിലയിൽ നിന്ന് അപ്രതീക്ഷിതമായി തിരൂരിലെ 60000 ത്തോളം വരുന്ന ജനങ്ങളെ സേവിക്കാനായി ഒരവസരം (തിരൂർ നഗര സഭാ ചെയർപേഴ്സൺ )എന്ന പദവി 2020ഡിസംബർ മാസത്തിൽ നിയോഗിക്കപ്പെടുമ്പോൾ എനിക്ക് വലിയ ആശങ്ക യായിരുന്നു .ഈ ഉത്തര വാദിത്തം ഭംഗിയായി നിർവഹിക്കാൻ കഴിയുമോ എന്ന് . എന്നാൽ സ്നേഹനിധികളായ തിരൂരിലെ ജനങ്ങളും ആത്മാർഥമായി സഹകരിക്കുന്ന സഹ പ്രവർത്തകരും നല്ലവരായ നഗരസഭാ ഉദ്യോഗസ്ഥരും കൂടെ നിന്ന എന്റെ പാർട്ടിയും പ്രവർത്തകരും എല്ലാം ഒത്തുചേർന്നപ്പോൾ ഞാൻ ഉൾപ്പെടെയുള്ള എല്ലാവരുടെയും പ്രതീക്ഷ കൾക്ക് ഉപരിയായി ഈ വലിയ ഉത്തരവാദിത്തം നല്ലനിലയിൽ ചെയ്യാൻ സാധിച്ചു എന്ന ചാരിതാർഥ്യത്തോടെ പടിയിറങ്ങുകയാണ് പ്രിയ പെട്ടവരെ എല്ലാവർക്കും നന്ദി.