Fincat

കൊച്ചുവര്‍ത്തമാനം പറഞ്ഞ് ഇക്കയും ഏട്ടനും, കൂട്ടിന് ദുല്‍ഖറും നിവിനും ഫഹദും; ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍


തമിഴ് സിനിമയിലെ സൂപ്പർതാരങ്ങള്‍ തട്ടുകടയില്‍ നിന്ന് ചായയും കൊച്ചുവർത്തമാനം പറഞ്ഞ് റോഡിലൂടെ നടക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ വൈറലായിരുന്നു.ഒറ്റ നോട്ടത്തില്‍ ഒറിജിനല്‍ ആണെന്ന് തോന്നുമെങ്കിലും എല്ലാ ചിത്രങ്ങളും എഐ ആണ്. ഇപ്പോഴിതാ ഇതിന് സമാനമായി മലയാളം സൂപ്പർതാരങ്ങളുടെ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുകയാണ്.

മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും, ജയറാമും, പൃഥ്വിരാജും അടക്കമുള്ളവരെ ഈ ചിത്രത്തില്‍ കാണാം. എല്ലാവരും തനിനാടൻ വേഷത്തില്‍ മുണ്ടും ലുങ്കിയും ഷർട്ടുമൊക്കെ അണിഞ്ഞാണ് ചിത്രത്തില്‍ ഉള്ളത്. ഇതിനൊപ്പം തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന നിവിൻ പോളി, ദുല്‍ഖർ സല്‍മാൻ, ഫഹദ് ഫാസില്‍ എന്നിവരുടെ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ ഒറിജിനല്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

എഐ സാങ്കേതികവിദ്യയുടെ ഇത്തരത്തിലുള്ള പോസിറ്റിവ് വശമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു. കൂടാതെ ഈ ലുക്കില്‍ എല്ലാ താരങ്ങളെയും അണിനിരത്തി ഒരു ചിത്രം വന്നാല്‍ നല്ലത് ആയിരിക്കുമെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. പുതിയ നാനോ ബനാന പ്രോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ നിർമിച്ചിരിക്കുന്നത്.

നേരത്തെ പുറത്തുവന്ന തമിഴ് താരങ്ങളുടെ ചിത്രങ്ങളില്‍ അജിത്, രജനികാന്ത്, കമല്‍ഹാസൻ, വിക്രം, വിജയ്, സൂര്യ, ധനുഷ്, ശിവകാർത്തികേയൻ, വിജയ് സേതുപതി എന്നിവരെയെല്ലാം കാണാം. എല്ലാവരും തനിനാടൻ വേഷത്തില്‍ മുണ്ടും ലുങ്കിയും ഷർട്ടുമൊക്കെ അണിഞ്ഞാണ് ചിത്രത്തില്‍ ഉള്ളത്. കോഫി ഷോപ്പിലിരുന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന കാർത്തിയും രവി മോഹനും ജീവയും ഈ ചിത്രങ്ങളില്‍ ഉണ്ട്. ‘തമിഴ് ഹീറോസ് ടീം ഔട്ടിങ്’ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചത്.

2nd paragraph