ധനുഷ് ആരെന്ന് ഇത്തവണ ബോളിവുഡ് അറിയും, വമ്ബൻ അഡ്വാൻസ് ബുക്കിങ്ങുമായി ‘തേരെ ഇഷ്‌ക് മേം’; റിപ്പോര്‍ട്ട്

ധനുഷിനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്‌ക് മേം. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാർത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.നവംബർ 28 നാണ് സിനിമ പുറത്തിറങ്ങുന്നത്. വമ്ബൻ അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.
അഡ്വാൻസ് ബുക്കിങ്ങില്‍ ഇതുവരെ ചിത്രം 40,000 ടിക്കറ്റുകള്‍ വിറ്റഴിച്ചു എന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം 10 കോടിക്ക് മുകളില്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. വളരെ ഇമോഷണല്‍ ആയ ഒരു പ്രണയകഥയാണ് സിനിമ ചർച്ചചെയ്യുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നല്‍കുന്നത്. ട്രെയ്‌ലറിലെ ഒരു ഷോട്ടിന് പിന്നാലെ ധനുഷിന്റെ ട്രാൻസ്ഫോർമേഷൻ വൈറലാകുകയാണ്. ധനുഷിന്റെ ആദ്യ സിനിമയായ തുള്ളുവതോ ഇളമൈയില്‍ ഒരു പട്ടാളക്കാരന്റെ വേഷത്തില്‍ ധനുഷ് എത്തുന്നുണ്ട്. അന്ന് വലിയ വിമർശനങ്ങളായിരുന്നു ലുക്കിന്റെ പേരില്‍ ധനുഷിന് ലഭിച്ചത്. ഇന്നിതാ തേരെ ഇഷ്‌ക് മേം ട്രെയ്‌ലറില്‍ നടൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ആയിട്ടാണ് എത്തുന്നത്.

ട്രെയ്‌ലറിന്റെ ആദ്യ ഷോട്ടില്‍ യൂണിഫോം ഇട്ടുവരുന്ന ധനുഷിന്റെ ലുക്കിനാണ് ഇപ്പോള്‍ കയ്യടി ലഭിക്കുന്നത്. തുള്ളുവതോ ഇളമൈയിലെ പട്ടാളലുക്കില്‍ നിന്ന് ഇന്നത്തെ ധനുഷിന് ഒരുപാട് മാറ്റങ്ങള്‍ ഉണ്ട് എന്നാണ് കമന്റുകള്‍. ‘ധനുഷിന്റെ ട്രാൻസ്ഫോർമേഷന് കയ്യടി’ എന്നും കമന്റുകളുണ്ട്. ധനുഷിന്റെ ഗംഭീര പ്രകടനം തന്നെ സിനിമ ഉറപ്പനല്‍കുമെന്നും ട്രെയ്‌ലർ സൂചന നല്‍കുന്നുണ്ട്.
കൃതി സനോണ്‍ ആണ് സിനിമയിലെ നായിക. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങള്‍ എല്ലാം ഇപ്പോള്‍ തന്നെ വലിയ ഹിറ്റാണ്. അതേസമയം, ഇഡ്ലി കടൈ ആണ് അവസാനമായി പുറത്തുവന്ന ധനുഷ് ചിത്രം. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുണ്‍ വിജയ്, ശാലിനി പാണ്ഡെ , രാജ് കിരണ്‍ , ഗീത കൈലാസം തുടങ്ങിയ വമ്ബൻ താരനിര തന്നെ ഇഡ്ലി കടൈയില്‍ ഒന്നിക്കുന്നു.

