Fincat

സര്‍ക്കാര്‍ സ്‌കൂള്‍ ഹോസ്റ്റലിലെ ശുചിമുറിയില്‍ 16കാരി പ്രസവിച്ചു, 23 കാരന്‍ അറസ്റ്റില്‍

 

കൊപ്പല്‍: സര്‍ക്കാര്‍ സ്‌കൂളിന്റെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി പത്താംക്ലാസുകാരി. കര്‍ണാടകയിലെ കൊപ്പലിലെ ശ്രി ഡി ദേവരാജ് പ്രീ മെട്രിക് ഗേള്‍സ് ഹോസ്റ്റലിലാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് 16 വയസ് പ്രായമുള്ള വിദ്യാര്‍ത്ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവത്തില്‍ കുകന്നൂര്‍ പൊലീസ് പോക്‌സോ വകുപ്പുകള്‍ അനുസരിച്ച് 23കാരനെതിരെയും മറ്റ് ആറു പേര്‍ക്കെതിരെയും കേസ് എടുത്തു. ഹോസ്റ്റലിലെ ജീവനക്കാര്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ള ആറ് പേര്‍ക്കെതിരെയാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് കേസ് എടുത്തിട്ടുള്ളത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മഹന്ത് സ്വാമിയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുള്ളത്. രാവിലെ 5.30ഓടെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കിയതായി ഹോസ്റ്റല്‍ ജീവനക്കാരാണ് സഖി കേന്ദ്രത്തില്‍ വിളിച്ച് അറിയിച്ചത്.

 

1 st paragraph

ശുചിമുറിയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിക്കും നവജാത ശിശുവിനും ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥനോടാണ് 23കാരന്‍ തന്നെ ഭീഷണിപ്പെടുത്തി ദുരുപയോഗം ചെയ്ത വിവരം വിദ്യാര്‍ത്ഥിനി വിശദമാക്കിയത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നിരവധി തവണയാണ് 23കാരന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. ഹനുമഗൗഡ എന്ന 23കാരന്‍ വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ശേഷം ബല പ്രയോഗത്തിലൂടെ ലൈംഗിക ബന്ധം പുലര്‍ത്തിയെന്നാണ് വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയത്. ഹോസ്റ്റലിലെ വാര്‍ഡന്‍ ശശികല, മുതിര്‍ന്ന അധ്യാപകരായ പ്രഭാകര്‍, യാന്‍കപ്പ, ദേശീയ ശിശു സംരക്ഷണ പദ്ധതിയിലെ ഡോക്ടര്‍മാരായ ഡോ ഭരതേഷ് ഹിരേമത്, ഡോ സബിയ എന്നിവര്‍ക്കെതിരെയാണ് കൃത്യ നിര്‍വ്വഹണങ്ങളിലെ വീഴ്ചയ്ക്കും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംരക്ഷിക്കാത്തതിനും കേസ് എടുത്തത്.

വിദ്യാര്‍ത്ഥിനി ഗര്‍ഭിണി ആയ ശേഷവും ഹോസ്റ്റലില്‍ സ്ഥിര പരിശോധനകളില്‍ അസ്വഭാവികതയൊന്നും കണ്ടെത്താതിരുന്നതിനാണ് നടപടി. 23കാരനെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയ്ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമാനമായ മറ്റൊരു സംഭവത്തില്‍ ഓഗസ്റ്റ് മാസത്തില്‍ യാഡ്ഗിറിലെ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ശുചിമുറിയില്‍ ഒന്‍പതാം ക്ലാസുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

 

2nd paragraph