ഹോംങ്കോങ്ങിലെ തീപിടുത്തം; മരണം 55 ആയി, രാജ്യത്തെ ഏറ്റവും ഭയാനകമായ തീപിടുത്തമെന്ന് അധികൃതര്‍

ഹോങ്കോങ്: തായ്പേയ് ജില്ലയിലുണ്ടായ തീപിടുത്തത്തില്‍ മരണം 55 ആയി. നിലവില്‍ 279 പേരെ കാണാതായതായും അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.നിരവധി ആളുകള്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ഹോങ്കോങിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ തീപിടുത്തമാണ് ബുധനാഴ്ച്ച ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവം നടന്നിടത്ത് രണ്ടായിരം അപ്പാര്‍ട്ട്‌മെന്റുകളിലായി 4800ഓളം ആളുകള്‍ താമസിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതില്‍ ഭൂരിഭാഗം ആളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതിനിടെ തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് കണ്‍സ്ട്രക്ഷന്‍ കമ്ബനി എക്‌സിക്യൂട്ടീവുമാരെ അറസ്റ്റ് ചെയ്തു. കെട്ടിടത്തിൻ്റെ നവീകരണത്തിനായി കൊണ്ടുവന്ന സാധനങ്ങളില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് കരുതുന്നത്. ബുധനാഴ്ച്ച തീപടര്‍ന്നത് മുതല്‍ തുടര്‍ച്ചയായി രക്ഷാപ്രവര്‍ത്തനങ്ങളും തീ അണയ്ക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ലെവല്‍ 5 തീപിടുത്തം രാജ്യത്ത് ആദ്യമായാണ് ഉണ്ടാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് ഹൗസിങ് കോംപ്ലക്‌സിന് തീപിടിച്ചത്. എട്ട് ബ്ലോക്കുകളിലായി രണ്ടായിരം അപ്പാർട്ട്‌മെന്റുകളാണ് വടക്കൻ തായ്‌പേ ജില്ലയിലുള്ള കോംപ്ലക്‌സിലുള്ളത്. വ്യാഴാഴ്ച പുലർച്ചയോടെ നാലു ബ്ലോക്കുകളിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പതിനഞ്ച് മണിക്കൂറിലേറെ നടത്തിയ പ്രവർത്തനങ്ങളിലാണ് ഇതില്‍ മൂന്ന് ബ്ലോക്കുകളിലെ തീ അണച്ചത്. പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ 32നില കെട്ടിടത്തിന് മുകളിലേക്ക് തീ പടരുന്നതും പുക ഉയരുന്നതും വ്യക്തമാണ്. കോംപ്ലക്‌സിന്റെ അറ്റക്കുറ്റപണിക്ക് ഉപയോഗിച്ച സുരക്ഷിതമല്ലാത്ത വസ്തുക്കളാണ് തീപിടുത്തതിന് കാരണമെന്നാണ് നിഗമനം.
