Fincat

തിരൂരിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് പ്രൗഢ തുടക്കം; പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് ഐ എ എസ് ഉദ്ഘാടനം ചെയ്തു

 

തിരൂർ: മൂന്ന് ദിവസങ്ങളിലായി തിരൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തുടക്കമായി. നവംബർ 27 മുതൽ 29 വരെ തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എസ്.എം പോളി ടെക്നിക് , പഞ്ചമി സ്കൂൾ, എൻ. എസ്.എസ് സ്കൂൾ എന്നിവിടങ്ങളിൽ സജ്ജീകരിച്ച വേദികളിലായാണ് കലാമേള അരങ്ങേറുക.

1 st paragraph

രാവിലെ 9:30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ ഐഎഎസ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് തുടക്കമായി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ സി എ സന്തോഷ് അധ്യക്ഷത വഹിച്ചു.

2nd paragraph

പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ സി ആർ പ്രസാദ് മുഖ്യാതിഥിയായി.

പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എ അബൂബക്കർ, എസ് . സി . ഇ . ആർ. ടി ഡയറക്ടർ ആർ കെ ജയപ്രകാശ്, എസ്ഐഇടി ഡയറക്ടർ ബി അബുരാജ്,

മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പി വി റഫീഖ്, മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ബിയാട്രിസ് മരിയ പി എക്സ്,ഡി.ഡി ധന്യ

ഡയറ്റ് പ്രിൻസിപ്പാൾ ബാബു വർഗീസ്, ഡിപിസി അബ്ദുൽ സലീം, തിരൂർ വിദ്യാഭ്യാസ ഓഫീസർ എസ് സുനിത,

എഇഒ ആർ പി ബാബുരാജ്, പ്രിൻസിപ്പാൾ എം സി രഹന, ഹെഡ്മാസ്റ്റർ ടി വി ദിനേശ്,

വിദ്യാഭ്യാസ വകുപ്പ് ജോയിൻറ് ഡയറക്ടർ എ അബൂബക്കർ സ്വീകരണ കമ്മിറ്റി കൺവീനർ വി റഷീദ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മനോജ് ജോസ്, ഇ പി എ ലത്തീഫ്,

കെ സിജു, മൻസൂർ മാടപ്പാട്ട്, കെ സനോജ്, ഡാനിഷ് കെ, ഡോ. എ.സി പ്രവീൺ , ബിജു കെ. വടാത്ത് എന്നിവർ സംസാരിച്ചു.

കലാമേളയുടെ ഒന്നാം ദിവസമായ ഇന്ന് (വ്യാഴം) മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മത്സരങ്ങളാണ് നടക്കുക. മത്സരത്തിന് തെക്കുമുറി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വേദിയാകും.