ഒതായി മനാഫ് വധക്കേസ്; പി വി അന്‍വറിന്റെ സഹോദരി പുത്രന്‍മാര്‍ അടക്കം പ്രതികള്‍, വിധി ഇന്ന്

ലപ്പുറം ഒതായി മനാഫ് വധക്കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ സഹോദരി പുത്രന്‍മാരായ മാലങ്ങാടന്‍ ഷെഫീഖ്, മാലങ്ങാടന്‍ ഷെരീഫ് എന്നിവര്‍ കേസിലെ ഒന്നും മൂന്നും പ്രതികളാണ്. കൂട്ടുപ്രതികളായ 17ആം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19ആം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരാണ് കേസില്‍ വിചാരണ നേരിട്ടത്. 25 വര്‍ഷം ഒളിവിലായിരുന്നു 4 പ്രതികളും. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.

കേസില്‍ രണ്ടാം പ്രതിയായ പി വി അന്‍വര്‍ അടക്കം 21 പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്. വിവാദമായ മലപ്പുറം ഒതായി മനാഫ് വധക്കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. പി വി അന്‍വറിന്റെ സഹോദരീ പുത്രന്‍മാരായ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ്, മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്. കൂട്ടുപ്രതികളായ 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരാണ് കേസില്‍ വിചാരണ നേരിട്ടത്. 25 വര്‍ഷം ഒളിവിലായിരുന്നു 4 പ്രതികളും. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.
കേസില്‍ രണ്ടാം പ്രതിയായ പി വി അന്‍വര്‍ അടക്കം 21 പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. ഒതായി അങ്ങാടിയില്‍ വച്ച് രാവിലെ പതിനൊന്നരയോടെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13ന് രാവിലെ പതിനൊന്നരക്കാണ് കൊലപാതകം നടന്നത്.

