തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ 602 പ്രവാസി വോട്ടര്‍മാര്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പ്രവാസി വോട്ടര്‍മാരായുള്ളത് 602 പേര്‍. 94 ഗ്രാമപഞ്ചായത്തുകളിലായി 517 പേരും 12 നഗരസഭകളിലായി 85 പേരുമാണ് പ്രവാസി വോട്ടര്‍മാരായി ഉള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് ആതവനാട് ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 41 പ്രവാസി വോട്ടര്‍മാരുണ്ട്. പ്രവാസി വോട്ടര്‍മാര്‍ ഇല്ലാത്ത 17 പഞ്ചായത്തുകളും ജില്ലയിലുണ്ട്. വാഴയൂര്‍, വണ്ടൂര്‍, പാണ്ടിക്കാട്, ചോക്കാട്, തുവ്വൂര്‍, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ്, കുഴിമണ്ണ, പുല്പറ്റ, പൊന്മള, പുഴക്കാട്ടിരി, അബ്ദുറഹ്‌മാന്‍ നഗര്‍, തെന്നല, നന്നമ്പ്ര, പെരുവള്ളൂര്‍, മംഗലം, വട്ടംകുളം എന്നീ പഞ്ചായത്തുകളിലാണ് പ്രവാസി വോട്ടര്‍മാരില്ലാത്തത്.

ഒരു പ്രവാസി വോട്ടര്‍മാരുള്ള 17 പഞ്ചായത്തുകളും ജില്ലയിലുണ്ട്. പോത്തുകല്‍, എടക്കര, ചുങ്കത്തറ, ചെറുകാവ്, മുതുവല്ലൂര്‍, ചേലേമ്പ്ര, അമരമ്പലം, ചീക്കോട്, മൊറയൂര്‍, പൂക്കോട്ടൂര്‍, ആലിപ്പറമ്പ്, കൂട്ടിലങ്ങാടി, മൂര്‍ക്കനാട്, നിറമരുതൂര്‍, ഊരകം, എടരിക്കോട്, കാലടി പഞ്ചായത്തുകളിലാണ് ഒരു പ്രവാസി വോട്ടറുള്ളത്.
ജില്ലയില്‍ പ്രവാസി വോട്ടര്‍മാരില്‍ രണ്ടാമത് മാറാക്കര(39 പേര്‍) പഞ്ചായത്തും മൂന്നാമത് എടയൂര്‍(28 പേര്‍) പഞ്ചായത്തുമാണ്. നഗരസഭകളില്‍ ജില്ലയില്‍ കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് കോട്ടക്കല്‍ നഗരസഭയിലാണ്. 38 പ്രവാസി വോട്ടര്‍മാരാണ് ഇവിടെയുള്ളത്. മലപ്പുറം നഗരസഭയില്‍ 12ഉം വളാഞ്ചേരി നഗരസഭയില്‍ 11ഉം പ്രവാസി വോട്ടര്‍മാരുണ്ട്. മഞ്ചേരി, കൊണ്ടോട്ടി നഗരസഭകളില്‍ പ്രവാസി വോട്ടര്‍മാരില്ല. പെരിന്തല്‍മണ്ണ നഗരസഭയില്‍ ഒരു പ്രവാസി വോട്ടറാണുള്ളത്. ജില്ലയിലെ മറ്റു നഗരസഭകളിലെ പ്രവാസി വോട്ടര്‍മാരുടെ കണക്ക് ഇപ്രകാരം- പൊന്നാനി-2, തിരൂര്‍ -5, നിലമ്പൂര്‍-3, താനൂര്‍-8, പരപ്പനങ്ങാടി-3, തിരൂരങ്ങാടി-2.

