Fincat

ശബരിമല സ്വര്‍ണക്കൊള്ള; എസ് ജയശ്രീക്കും എസ് ശ്രീകുമാറിനും ഇന്ന് നിര്‍ണായകം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയ്ക്കും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും ഇന്ന് നിര്‍ണായകം. നാലാം പ്രതിയായ എസ് ജയശ്രീയും ആറാം പ്രതിയായ എസ് ശ്രീകുമാറും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് സിംഗിള്‍ ബെഞ്ച് തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു.

1 st paragraph

സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറാന്‍ 2019ല്‍ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പ് വെച്ചയാളാണ് ശ്രീകുമാര്‍. ശബരിമല സ്വര്‍ണക്കവര്‍ച്ചാക്കേസില്‍ നാലാം പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീ, ആറാം പ്രതിയായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.