Fincat

വിട; ഇംഗ്ലീഷ് ഇതിഹാസ ബാറ്റര്‍ റോബിൻ സ്മിത്ത് അന്തരിച്ചു


മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം റോബിൻ സ്മിത്ത് അന്തരിച്ചു. 62 വയസ്സായിരുന്നു. ഓസ്ട്രേലിയയിലെ പെർത്തിലുള്ള വീട്ടില്‍ നിന്നായിരുന്നു അന്ത്യം.
1988 മുതല്‍ 1996 വരെ ഇംഗ്ലണ്ടിനായി 62 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചു. 43.67 ശരാശരിയില്‍ 4,236 റണ്‍സും ഒമ്ബത് സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

1989-ലെ ആഷസ് പരമ്ബരയിലെ രണ്ട് സെഞ്ച്വറികളും വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 175 റണ്‍സും അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ചിലതാണ്.
1992, 1996 ലോകകപ്പുകള്‍ ഉള്‍പ്പെടെ 71 ഏകദിന മത്സരങ്ങളിലും അദ്ദേഹം ഇംഗ്ലണ്ടിനായി കളിച്ചു. ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ അദ്ദേഹം നേടിയ 167 റണ്‍സ് 2016 വരെ ഒരു ഇംഗ്ലീഷ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. 1996-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2003-ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

1 st paragraph