Fincat

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി; പരാതി ഉടന്‍ പൊലീസിന് കൈമാറിയെന്ന് വിഡി സതീശന്‍; പുതിയ പരാതി പച്ചക്കള്ളമെന്ന് ഫെനി നൈനാന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെപിസിസി പ്രസിഡന്റ് പരാതി ഉടന്‍ ഡിജിപിക്ക് കൈമാറി. ഇതിനേക്കാള്‍ മാതൃകാപരമായി ഒരു പാര്‍ട്ടി എങ്ങനെ ചെയ്യുമെന്നായിരുന്നു സതീശന്റെ പ്രതികരണം. സിപിഎം പാര്‍ട്ടി സെക്രട്ടറിക്ക് മുന്‍പ് കിട്ടിയ പരാതികള്‍ പൊലീസില്‍ പോലും എത്തിയിട്ടില്ലെന്നും പീഡന പരാതികള്‍ സിപിഎമ്മിനുള്ളില്‍ തീര്‍ത്ത ചരിത്രമാണുള്ളതെന്നും സതീശന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് തല ഉയര്‍ത്തിയാണ് നില്‍ക്കുന്നത്. ഇങ്ങനെ നിലപാടെടുത്ത ഒരു പാര്‍ട്ടി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുകാര്‍ ആരും ഇറങ്ങിയിട്ടില്ല. പരാതിയില്‍ പൊലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെയെന്നും സതീശന്‍ പ്രതികരിച്ചു.

1 st paragraph

ഇന്ന് ഉച്ചയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതി കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ എത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനുമാണ് കേരളത്തിന് പുറത്തുതാമസിക്കുന്ന 23 കാരി ഇ മെയില്‍ വഴി പരാതി നല്‍കിയത്. ഒരു പരാതിയും രാഹുലിനെതിരെ കിട്ടിയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞത് ശരിയല്ലെന്ന് കാണിച്ചാണ് യുവതിയുടെ ഇ മെയില്‍. ക്രൈംബ്രാഞ്ചും തന്നില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് യുവതി പറയുന്നു. മേല്‍വിലാസമില്ലാത്ത പരാതി കെപിസിസി നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. രണ്ടാമതൊരു പരാതി കൂടി വന്നതോടെ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലായി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതി പച്ചക്കള്ളമാണെന്നും പിന്നില്‍ ഗൂഢാലോചനയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുലിനെതിരായ പുതിയ പരാതിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പരാതി പറഞ്ഞ വ്യക്തിയെ അറിയില്ലെന്നും ഫെന്നി നൈനാന്‍ വ്യക്തമാക്കി. ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായുള്ളതാണ് പുതിയ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി കൂട്ടിച്ചേര്‍ത്തു. അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഫെന്നി നൈനാന്‍.

2nd paragraph