ശറഫുദ്ദീൻ ഹുദവി ഡോക്ടറേറ്റ് നേടി

തിരൂർ : തുഞ്ചൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ശറഫുദ്ദീൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി ഭാഷ സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. അസോസിയേറ്റ് പ്രൊഫസർ ഡോ. ജാബിർ കെ.ടി.ഹുദവി യുടെ കീഴിൽ, ബൂസീരിയുടെ ബുർദയും ഹില്ലിയുടെ ബദീഇയ്യയും തമ്മിലുള്ള താരതമ്യ പഠനമായിരുന്നു വിഷയം.
ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെയും ഉമ്മു സലമയുടെയും മകനാണ്. ഭാര്യ: പുളിക്കൽ സൈബുന്നിസ.
മക്കൾ: ജുബൈർ മുഹമ്മദ് ഹുദവി, റംല ബാസിമ സഹ്റാവിയ്യ, മുഹമ്മദ് ബസ്സാം, അബ്‌സം അഹ്‌മദ്, മുഹമ്മദ് മിബ്സാം, ബസൂം സൈനബ്.
പറപ്പൂർ സബീലുൽ ഹിദായ അറബിക് കോളേജ് വൈസ്. പ്രിൻസിപ്പലാണ് ഷറഫുദ്ദീൻ ഹുദവി.

