Fincat

നടുറോഡില്‍ ബസ് കത്തിയമര്‍ന്നു; തീപിടിച്ചത് യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെ

ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. വടക്കന്‍ ദില്ലിയിലെ ഷാം നാഥ് മാര്‍ഗിന് സമീപത്ത് വച്ച് ഇന്നലെ രാവിലെയാണ് സംഭവം. ബസിനകത്ത് അപകട സമയത്ത് യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ ഉടന്‍ തന്നെ എല്ലാവരെയും പുറത്തിറക്കി. അതിനാല്‍ ആളപായം ഒഴിവായി. മൂന്ന് അഗ്‌നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഐഎഎസ്ബിടിയിലേക്ക് പോകുന്ന സമയത്താണ് ബസിന് തീപിടിച്ചതെന്നും ഉടന്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയെന്നുമാണ് ബസ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ അട്ടിമറിയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

 

1 st paragraph