പത്ത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: ഇടുക്കി തോക്കുപാറായിൽ പത്ത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തോക്കുപാറ ഈട്ടിക്കൽ അനൂപ് – ജോൽസി ദമ്പതികളുടെ മകൻ ആഡ്ബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം. അടിമാലി വിശ്വ ദീപ്‌തി പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആഡ്ബിൻ. സംഭവതത്തില്‍ വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
