Fincat

സച്ചിനൊപ്പം; റായ്പൂരില്‍ സെഞ്ച്വറിക്കൊപ്പം വിരാട് കുറിച്ച റെക്കോര്‍ഡുകള്‍


ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടർച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ച്വറി നേടിയതോടെ ഒരുപിടി റെക്കോർഡുകളാണ് വിരാട് കോഹ്‌ലി സ്വന്തം പേരിലാക്കിയത്.89 പന്തിലായിരുന്നു കോഹ്‌ലി ഇന്നലെ മൂന്നക്കം തൊട്ടത്. രണ്ട് സിക്‌സറും ഏഴ് ഫോറുകളും താരത്തിന്റെ ബാറ്റിങ്ങില്‍ നിന്ന് പിറന്നു. ശേഷം 102 റണ്‍സില്‍ താരം പുറത്തായി.
34 വ്യത്യസ്ത വേദികളിലായി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടിയ സച്ചിൻ ടെണ്ടുല്‍ക്കറുടെ റെക്കോർഡിനൊപ്പമെത്താൻ കോഹ്‌ലിക്ക് കഴിഞ്ഞു.

ബാക്ക് ടു ബാക്ക് സെഞ്ച്വറികളുടെ കാര്യത്തിലും കോഹ്‌ലി പുതിയ റെക്കോർഡിട്ടു. 11 തവണയാണ് ഏകദിനത്തില്‍ താരം തുടർച്ചയായ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്നത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള എബി ഡിവില്ലിയേഴ്‌സിന്റെ ആറ് സെഞ്ച്വറികളുടെ ഇരട്ടിയോളമാണിത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്‌ലിയുടെ ആധിപത്യവും സമാനതകളില്ലാത്തതാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏഴാമത്തെ സെഞ്ച്വറിയാണ് ഇന്നലെ അദ്ദേഹം നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ സെഞ്ച്വറി നേടിയതും കോഹ്‌ലിയാണ്. ലിസ്റ്റില്‍ രണ്ടാമതുള്ള ഡേവിഡ് വാണർക്കും സച്ചിൻ ടെണ്ടുല്‍ക്കറിനും അഞ്ചുവീതം സെഞ്ച്വറികളാണ് ഉള്ളത്.

1 st paragraph

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിലും മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. നാലുവിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തില്‍ 49.2 ഓവറില്‍ പ്രോട്ടീസ് മറികടന്നു. ഇന്ത്യക്കായി വിരാടും റുതുരാജ് ഗെയ്ക്വാദും സെഞ്ചുറി നേടിയെങ്കിലും അതേനാണയത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു.
ഏയ്ഡൻ മാർക്രമിന്റെ വെടിക്കെട്ട് സെഞ്ച്വറിയും ഡെവാള്‍ഡ് ബ്രെവിസ്, മാത്യു ബ്രീറ്റ്സ്കി എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.