‘ഒടിടിയിലും സിനിമ ഭയപ്പെടുത്തുന്നു, പ്രണവ് ഞെട്ടിച്ചു’; സ്ട്രീമിങ്ങിലും തരംഗമാകാൻ ഒരുങ്ങി ‘ഡീയസ് ഈറെ’

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുല്‍ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്നും നേടിയത്.ഒരു A സർട്ടിഫിക്കറ്റ് ലഭിച്ച ഹൊറർ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രം ഇപ്പോള്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒടിടിയിലും മികച്ച അഭിപ്രായമാണ് സിനിമയാണ് ലഭിക്കുന്നത്.
ഗംഭീര സൗണ്ട് ഡിസൈൻ ആണ് സിനിമയുടേതെന്നും ചിത്രത്തിന്റെ വിഷ്വലുകള്‍ ഞെട്ടിച്ചെന്നുമാണ് അഭിപ്രായങ്ങള്‍ വരുന്നത്. തമിഴ് പ്രേക്ഷകരില്‍ നിന്ന് മികച്ച റെസ്പോണ്‍സ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒടിടിയിലും സിനിമ ഭയപ്പെടുത്തുന്നു എന്നാണ് മറ്റൊരാള്‍ എക്സില്‍ കുറിച്ചിരിക്കുന്നത്. 37.68 കോടിയാണ് സിനിമ കേരള ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നും ചിത്രം 80 കോടിക്കും മുകളില്‍ നേടിയെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുല്‍ സദാശിവൻ തന്നെയാണ്.

ക്രിസ്തുമസും ഒടിടിയില്‍ ഡീയസ് ഈറെ ആഘോഷമാക്കും എന്നാണ് ആരാധകർ പറയുന്നത്. ഈ വർഷം തുടരെ സൂപ്പർഹിറ്റുകള്‍ സമ്മാനിച്ച മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. അങ്ങനെ മലയാളത്തില്‍ ഈ അപൂർവ്വ നേട്ടം കൈവരിച്ച നടൻ മോഹൻലാല്‍ ആയി മാറി. ഇപ്പോഴിതാ 50 കോടി പിന്നിട്ടതോടെ അതേ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ് മോഹൻലാലും. തിയേറ്ററിലേത് പോലെ ഒടിടിയിലും സിനിമയ്ക്ക് വലിയ തരംഗമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
