‘ഷമിയെ ഒതുക്കി, ആവറേജ് താരങ്ങളെ കൊണ്ട് കളി ജയിക്കാനാവില്ല’; ഗംഭീറിനും അഗാര്‍ക്കറിനുമെതിരെ ഹര്‍ഭജൻ

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ബൗളർമാരുടെ മോശം പ്രകടനത്തില്‍ ഇന്ത്യൻ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്.മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീം മാനേജ്മെന്‍റ് ഒതുക്കിയെന്നും ഇഷ്ടക്കാരായ ബോളർമാരെ മാത്രം കളിപ്പിച്ചുവെന്നും ഹർഭജൻ ആരോപിച്ചു.
‘മുഹമ്മദ് ഷമി എവിടെ, ഫോമും ഫിറ്റ്നസും ഇല്ലെന്നാണ് അജിത് അഗാർക്കർ പറയുന്നത്. എന്നാല്‍ രഞ്ജി ട്രോഫിക്ക് ശേഷം ഷമി ഇപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മിന്നും പ്രകടനമാണ് നടത്തുന്നത്. അത് കണ്ടില്ലെന്ന് നടിക്കുകയാണ് ഗംഭീറും ചെയ്യുന്നതെന്നും ഹർഭജൻ കുറ്റപ്പെടുത്തി. ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും ഏറെ മെച്ചപ്പെടാനുണ്ടെന്നും അര്‍ഷ്ദീപ് സിംഗ് മാത്രമാണ് കളി പുറത്തെടുക്കുന്നതും ഹർഭജൻ കൂട്ടിച്ചേർത്തു.
ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും അര്‍ഷ്ദീപ് സിംഗുമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്ബരയില്‍ ഇന്ത്യക്കായി പന്തെറിയുന്നത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ടീമിലുള്ളത്.
എന്നാല്‍ രണ്ട് മത്സരങ്ങളിലും ബാറ്റർമാര്‍ കൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും ഇന്ത്യൻ ബൗളിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ദക്ഷിണാഫ്രിക്കക്കായി. രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ മറികടന്നു.

