ഇൻഡിഗോ വിമാനം മുന്നറിയിപ്പ് നല്‍കാതെ റദ്ദാക്കി; പിതാവിൻ്റെ ചിതാഭസ്മവുമായി യുവതി വിമാനത്താവളത്തില്‍ കുടുങ്ങി

ബെംഗളൂരു: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതോടെ പിതാവിന്റെ ചിതാഭസ്മവുമായി യുവതി ബെംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി.ചിതാഭസ്മം ഹരിദ്വാറിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി കുടുങ്ങിയത്.
നമിത എന്ന യുവതിയാണ് ഇന്‍ഡിഗോയുടെ വിമാന സർവീസുകള്‍ തടസ്സപ്പെട്ടതിനെ തുടർന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇന്ന് ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലെ ഡെറാഡൂണിലെത്തി അവിടെ നിന്ന് നാളെ ഹരിദ്വാറിലേക്ക് പോയി അച്ഛന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യേണ്ടതായിരുന്നുവെന്നും നമിത പറഞ്ഞു.ഇൻഡിഗോ മുന്നറിയിപ്പ് നല്‍കാതെ വിമാനം റദ്ദാക്കിയെന്നും ഇപ്പോള്‍ അവർ പറയുന്നത് ഇന്നത്തേക്ക് വിമാനങ്ങളൊന്നുമില്ലെന്നും മറ്റ് എയർലൈനുകളില്‍ നിന്ന് വിമാനം ബുക്ക് ചെയ്യാൻ നിർദ്ദേശിച്ചുവെന്നും നമിത പറഞ്ഞു.
മറ്റ് എയർലൈനുകള്‍ അവരുടെ വിമാന നിരക്കുകള്‍ അമിതമായി വർദ്ധിപ്പിച്ചുവെന്നും ഒരാള്‍ക്ക് 60,000 രൂപ വരെ നിരക്ക് ഉയർന്നുവെന്നും അത് എനിക്ക് താങ്ങാനാവില്ലയെന്നും നമിത വ്യക്തമാക്കി. ട്രെയിൻ അല്ലെങ്കില്‍ ബസ് ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും കുടുംബം ഹരിദ്വാറില്‍ നിന്ന് ജോധ്പൂരിലേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും ഞങ്ങള്‍ക്ക് ഹരിദ്വാറില്‍ എത്താൻ കഴിയില്ലയെന്നും യുവതി വ്യക്തമാക്കി. ഒരു ആഴ്ചയ്ക്ക് ശേഷം ഭാഗികമായ റീഫണ്ട് ലഭിക്കുകയുള്ളു. എത്ര പണം കുറയ്ക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്റെ അച്ഛന്റെ ചിതാഭസ്മം അടിയന്തിരമായി നിമജ്ജനം ചെയ്യേണ്ടതിനാല്‍ ഹരിദ്വാറില്‍ എത്താൻ സഹായിക്കണമെന്നും നമിത സർക്കാരിനോട് അപേക്ഷിച്ചു.

ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്ക ഇപ്പോഴും തുടരുകയാണ്. അത്യാവശ്യമായി പലയിടങ്ങളിലേക്കും യാത്ര പോകേണ്ട ആളുകളില്‍ പലരും കുടുങ്ങിയ അവസ്ഥയാണ്. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ തങ്ങളുടെ വിവാഹ സല്‍ക്കാരം വെര്‍ച്വലായി നടത്തിയിരിക്കുകയാണ് ടെക്കി ദമ്ബതികള്‍. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ മേധ ക്ഷീര്‍ സാഗറിന്റെയും സംഗമ ദാസിന്റെയും വിവാഹ സല്‍ക്കാരമാണ് വെര്‍ച്വലായി നടത്തിയത്. നവംബര്‍ 23ന് ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നു. ഇതിൻ്റെ സല്‍ക്കാര പരിപാടിയാണ് ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതിന് പിന്നാലെ വെര്‍ച്വലായി നടത്തിയത്.
ഡിസംബര്‍ രണ്ടിന് ഭുവനേശ്വറില്‍ നിന്നും ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഹുബ്ബള്ളിയിലേക്കും ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച്ച രാവിലെ മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ വിമനത്താവളത്തില്‍ കുടുങ്ങി. ഡിസംബര്‍ മൂന്നിന് വിമാനം റദ്ദാക്കി. ഇതേ വഴി തന്നെ യാത്ര ചെയ്യേണ്ടിയിരുന്ന ദമ്ബതികളുടെ ബന്ധുക്കളും വിമാനം റദ്ദാക്കിയതോടെ ദുരിതത്തിലായി. ഭുവനേശ്വറില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതോടെ വിവാഹ വസ്ത്രം ധരിച്ച് വധൂവരന്മാര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

