Fincat

സ്ഥാനാര്‍ത്ഥിയെയും സംഘത്തെയും കാട്ടാനക്കൂട്ടം ആക്രമിച്ചു

ചാലക്കുടി: അതിര്‍ത്തിഗ്രാമമായ മലക്കപ്പാറയില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയെയും സംഘത്തെയും കാട്ടാനക്കൂട്ടം ആക്രമിച്ചു.ശനിയാഴ്ച രാത്രി ഒന്‍പതോടെ മലക്കപ്പാറയിലെ വിവിധ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ജൂവിന്‍ കല്ലേലിയും സംഘവും സഞ്ചരിച്ച കാറുകള്‍ക്ക് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്.

1 st paragraph

കാട്ടാനക്കൂട്ടം വരുന്നത് കണ്ട് കാറില്‍നിന്ന് ഇറങ്ങി ഓടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ എം പോള്‍സന്റെ പിന്നാലെ പാഞ്ഞ കാട്ടാന റോഡരികിലെ കുഴിയില്‍ വീണു. അതുകൊണ്ട് പോള്‍സന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. റോഡില്‍ വീണ പോള്‍സന് കൈയ്ക്കും കാലിനും പരിക്കേറ്റു.