‘ഇന്ത്യ മുന്നേറ്റമുണ്ടാക്കും’; ഇന്ത്യ-പ്രോട്ടീസ് ടി 20 പരമ്ബരയുടെ റിസള്‍ട്ട് പ്രവചിച്ച് ശ്രീകാന്ത്

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള തമ്മിലുള്ള ടി20 പരമ്ബരയുടെ വിജയമാര്‍ജിന്‍ പ്രവചിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്.ഇന്ത്യ 4-1നു ഈ പരമ്ബര നേടുമെന്ന് ശ്രീകാന്ത് പ്രവചിച്ചു.
ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെ ബൗളിങ് തമ്മില്‍ ഒരു താരതമ്യവും നടത്താന്‍ കഴിയില്ല. പ്രത്യേകിച്ചും ജസ്പ്രീത് ബുംറ കൂടി തിരിച്ചെത്തിയതോടെ ബൗളിങ് അതിശക്തമായിരിക്കുകയാണ്. ഏകദിനത്തില്‍ ബൗളിംഗ് ലൈനപ്പ് ശക്തമല്ലാത്തത് കൊണ്ടാണ് ഇന്ത്യ വിയർത്തതെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്ബര 2-1നു സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യരുമാര്‍ യാദവിനു കീഴില്‍ ടി20ക്കു ഇന്ത്യ കച്ചമുറുക്കുന്നത്. മാത്രമല്ല കഴിഞ്ഞ ടി20 ലോകകപ്പ് നേട്ടത്തിനു ശേഷം ഒരു ടി20 പരമ്ബര പോലും തോറ്റിട്ടില്ലെന്നതും ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യയുടെ മുഴുവൻ ടീം:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗില്‍ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേല്‍, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ ), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹർഷിത്ത് റാണ, വാഷിംഗ്‌ടണ്‍ സുന്ദർ.

