10 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയില്‍ ഇന്ന് വന്ദേ മാതരം 150 വാര്‍ഷികാഘോഷത്തില്‍ പ്രത്യക ചര്‍ച്ച

ദില്ലി: വന്ദേ മാതരത്തിന്‍റെ 150 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്സഭയില്‍ പ്രത്യേക ചർച്ച നടക്കും. 10 മണിക്കൂർ നീണ്ടു നില്‍ക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും.ചൊവ്വാഴ്ച വോട്ടർ പട്ടിക പരിഷ്കരണത്തിലും ലോക്സഭയില്‍ ചർച്ച നടക്കും. തെരഞ്ഞെടുപ്പ് പരിഷ്കരണ ചർച്ചയില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തത് ചർച്ചയില്‍ പ്രതിപക്ഷം ആയുധമാക്കിയേക്കും. ഇരു ചർച്ചകളിലും സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധിയും കൊട്ടിയത്ത് ദേശിയപാത തകർന്നതും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും
