Fincat

മോഹൻലാല്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്ക്, പ്രിയദര്‍ശൻ ഒരുക്കുന്ന ഹൈവാൻ ചിത്രീകരണം പൂര്‍ത്തിയായി


മലയാളത്തിലേത് പോലെ ബോളിവുഡിലും നിരവധി ആരാധകരുള്ള സംവിധായകനാണ് പ്രിയദർശൻ. നിരവധി കോമഡി സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരെ കയ്യിലെടുത്ത അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും ഹിന്ദി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്.സൈഫ് അലിഖാനും അക്ഷയ് കുമാറും ഒന്നിക്കുന്ന പ്രിയദർശൻ ഒരുക്കുന്ന ഹൈവാൻ സിമ ഇപ്പോള്‍ തന്നെ ബോളിവുഡില്‍ വലിയ ഹൈപ്പുള്ള സിനിമയാണ്.
ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. സെറ്റില്‍ കേക്ക് മുറിച്ചു കൊണ്ടാണ് സിനിമയുടെ അവസാന ഷോട്ടും പൂർത്തിയാക്കിയത്. സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.ചിത്രം 2026 ഏപ്രില്‍ 2ന് പ്രദർശനത്തിനെത്തും എന്നാണ് റിപ്പോർട്ടുകള്‍.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. മോഹൻലാല്‍ അവതരിപ്പിച്ച അന്ധനായ നായകനായി ഹിന്ദി പതിപ്പില്‍ എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തില്‍ എത്തുന്നത് അക്ഷയ് കുമാർ ആണ്. ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന വില്ലൻ വേഷമാണിത്. 17 വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ആണിതെന്ന പ്രത്യേകത കൂടി ഹൈവാനുണ്ട്. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത് എന്നാണ് സൂചന.

1 st paragraph

കൊച്ചിയിലാണ് സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചത്. മലയാളത്തിലെ കഥയുടെ അതേ പകർപ്പായല്ല, ഒപ്പം ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്. നെടുമുടി വേണു ചെയ്ത വേഷം ചെയ്യുന്നത് ബൊമൻ ഇറാനിയാണ്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പില്‍ഗോൻക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദിവാകർ മണിയാണ് ഛായാഗ്രഹണം. പ്രൊഡക്‌ഷൻ ഡിസൈൻ സാബു സിറില്‍. കെവിഎൻ പ്രൊഡക്‌ഷന്‌സ് ആണ് നിർമാണം. സിനിമയുടെ ചിത്രീകരണം മുപ്പത്തിയഞ്ച് ദിവസം കൊണ്ട് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. 2008ല്‍ റിലീസ് ചെയ്ത ‘തഷാനി’ലാണ് അവസാനമായി അക്ഷയും സെയ്‌ഫും ഒന്നിച്ചത്.