സിഗ്നല്‍ ഇല്ലേ? ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി സാറ്റ്‌ലൈറ്റ് വഴി മെസേജ് അയക്കാം! പക്ഷേ നിങ്ങള്‍ ഈ രാജ്യത്തായിരിക്കണം

നെറ്റ്‌വർക്കില്ലാതെ പോകുന്ന അവസ്ഥയില്‍ ആശയവിനിമയം സാധ്യമാകാതെ വരുമ്ബോഴുള്ള ബുദ്ധിമുട്ട് അനുഭവിക്കാത്തവർ ചുരുക്കമാണ്.എന്നാല്‍ ഇനി അങ്ങനൊരു ബുദ്ധിമുട്ട് വരില്ലെന്ന് ഉറപ്പുനല്‍കുകയാണ് ആപ്പിള്‍. ആപ്പിളിന്റെ ഐഫോണ്‍ ഉപയോഗിക്കുന്നവർക്ക് പ്രതീക്ഷ നല്‍കുന്ന ഒരു വാർത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മൊബൈല്‍ നെറ്റ്‌വർക്കോ വൈഫൈയോ ഇല്ലാത്ത സാഹചര്യത്തില്‍ സാറ്റ്‌ലൈറ്റിന്റെ സഹായത്തോടെ മെസേജുകള്‍ അയക്കാൻ കഴിയുന്ന സംവിധാനമാണ് ഉപയോക്താക്കള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ ജപ്പാനിലുള്ളവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. മെസേജ് വിയ സാറ്റ്‌ലൈറ്റ് എന്ന ഈ ഓപ്ഷൻ ഐഫോണ്‍ 14 മുതല്‍ പുതിയ മോഡലുകളില്‍ വരെ ലഭ്യമാകും. മാത്രമല്ല ആപ്പിള്‍ വാച്ച് അള്‍ട്രാ 3യിലും ഈ സംവിധാനം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
റെഗുലർ സിഗ്നല്‍ ലഭിക്കില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തിലാണ് ഇത് ആക്ടിറ്റിവേറ്റാകുക. ഇത്തരമൊരു സാഹചര്യത്തില്‍ അകപ്പെട്ട് പോകുന്ന ഒരു വ്യക്തിയുടെ ഫോണില്‍ അടുത്ത സാറ്റ്‌ലൈറ്റുമായി ലിങ്ക് ചെയ്യണമോ എന്നൊരു പ്രോംപ്റ്റ് ഡിസ്‌പ്ലേ ചെയ്യും. ഈ കണക്ഷൻ ലഭിച്ച് കഴിഞ്ഞാല്‍ യൂസറിന് ഐമേസേജോ സ്റ്റാന്റേഡ് എസ്‌എംഎസ് വഴിയോ മെസേജ് അയക്കാനും സ്വീകരിക്കാനും സാധിക്കും. ഇമോജികളും അയക്കാൻ ഇതുവഴി കഴിയും മാത്രമല്ല ടാപ്പ്ബാക്ക് റിയാക്ഷനും ലഭിക്കും. സാധാരണ ലഭിക്കുന്ന എല്ലാ സുരക്ഷ ഫീച്ചറുകളും ഈ മെസേജുകള്‍ക്കും കിട്ടുമെന്നും കമ്ബനി ഉറപ്പ് നല്‍കുന്നുണ്ട്.

ജപ്പാനില്‍ നിലവില്‍ ആപ്പിള്‍ എമർജൻസി എസ്‌ഒഎസ് സാറ്റ്‌ലൈറ്റ് വഴി ലഭിക്കുന്നുണ്ട്. മാത്രമല്ല ഫൈൻഡ് മൈ ആപ്പിലൂടെ സാറ്റ്‌ലൈറ്റ് സഹായത്തോടെ ജപ്പാൻകാർക്ക് ലൊക്കേഷനും ഷെയർ ചെയ്യാൻ കഴിയും. പുതിയ സംവിധാനം ആക്ടീവാകുന്നതോടു കൂടി എമർജൻസി സാഹചര്യങ്ങളില്‍ മാത്രമല്ല എല്ലാ അവസരങ്ങളിലും ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. റൂറല്‍ പ്രദേശങ്ങളില്‍ കഴിയുന്നവർക്കും യാത്രചെയ്യുന്നവർക്കുമാണ് ഇത് കൂടുതല്‍ ഉപയോഗപ്രദമാകുക. എപ്പോഴും മെസേജ് ചെയ്യാൻ കഴിയുന്ന തരത്തില്‍ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയുന്ന ആദ്യ രാജ്യമായിരിക്കുകയാണ് ജപ്പാൻ. നെറ്റ് വർക്ക് അതിരുകള്‍ ഭേദിച്ചു പോകുന്നവർക്കും പുറംലോകവുമായി ബന്ധപ്പെട്ടിരിക്കാൻ സഹായകമാകുന്ന ഈ ഫീച്ചർ എല്ലാപ്രദേശങ്ങളിലുമെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
